കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 1,417 പേര്‍ക്ക് കൂടി കൊവിഡ്

covid today  കൊവിഡ് കേരളം  കേരളം കൊവിഡ്
covid

By

Published : Aug 11, 2020, 6:02 PM IST

Updated : Aug 11, 2020, 7:43 PM IST

17:54 August 11

1,426 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് 1,417 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗം വ്യാപകമാകുന്നു. പുതിയതായി 1,417 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,426 പേര്‍ രോഗമുക്തി നേടി. 1,242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം.  ഇതില്‍ 105 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശത്തുനിന്നും 72 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിച്ചു. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. വർക്കല സ്വദേശി ചെല്ലയ്യൻ(68), കോളയാട് സ്വദേശി കുമ്പ മാറാടി (75), വലിയതുറ സ്വദേശി മണിയൻ (80), ചെല്ലാനം സ്വദേശി റീത്താ ചാൾസ് (87), വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം 21,625 പരിശോധനകൾ നടത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച തലസ്ഥാനത്ത് 297 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. മലപ്പുറം - 242, കോഴിക്കോട് - 158, കാസർകോട് - 147, ആലപ്പുഴ - 146, പാലക്കാട് - 141, എറണാകുളം -133, തൃശൂർ - 32, കണ്ണൂർ - 30, കൊല്ലം - 25, കോട്ടയം - 24, പത്തനംതിട്ട - 20, വയനാട് -18, ഇടുക്കി - 4 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കൊവിഡ് ബാധിതരുടെ കണക്ക്.

തൃശൂർ ജില്ലയിൽ രണ്ട് പുതിയ ക്ലസ്റ്ററുകളും ആലപ്പുഴയിൽ ആറ് പുതിയ ക്ലസ്റ്ററുകളും രൂപീകരിച്ചു. കോട്ടയം അതിരമ്പുഴയിൽ സമ്പർക്ക വ്യാപനം ഉയരുകയാണ്. തിരുവനന്തപുരം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ പരിശോധന വർധിപ്പിക്കും. കോഴിക്കോട്, ഫോർട്ട് കൊച്ചി ക്ലസ്റ്റർ എന്നിവിടങ്ങളിൽ ആശങ്ക ഉയരുകയാണ്. 24 വീടുകളിൽ അഞ്ചിലധികം രോഗികൾ നിലവിലുണ്ട്. മാസ്‌കില്ലാതെ വീണ്ടും പിടിച്ചാൽ 2,000 രൂപ പിഴയടക്കണം. ഇതിന് നടപടി നേരിട്ടവരുടെ ഡാറ്റാ ബേസ് തയ്യാറാക്കും. പൊലീസ് നടപടിക്ക് ജനപിന്തുണ ഉറപ്പാക്കും. മാർക്കറ്റ് മാനേജ്‌മെന്‍റിന് പൊതുസംവിധാനം ഏർപ്പെടുത്തുമെന്നും തൃശൂർ നഗരമാതൃക ഇതിനായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  

Last Updated : Aug 11, 2020, 7:43 PM IST

ABOUT THE AUTHOR

...view details