കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 5722 പേര്‍ക്ക് കൊവിഡ്; രോഗമുക്തര്‍ 6860 - കൊവിഡ്

OVID TODAY  സംസ്ഥാനത്തെ ഇന്നത്തെ കൊവിഡ് കണക്ക്  കൊവിഡ് കേരളം  കൊവിഡ്  സംസ്ഥാന ആരോഗ്യ മന്ത്രാലയം
സംസ്ഥാനത്തെ ഇന്നത്തെ കൊവിഡ് കണക്ക്

By

Published : Nov 19, 2020, 6:00 PM IST

Updated : Nov 19, 2020, 7:12 PM IST

17:17 November 19

രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4904 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം

തിരുവനന്തപുരം:സംസ്ഥാനത്ത് 5722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6860 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തുടര്‍ച്ചയി രോഗികളേക്കാള്‍ രോഗമുക്തരുണ്ടാകുന്നത് ശുഭസൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.5 ശതമാനമായി കുറഞ്ഞു.  26 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു.  

രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4904 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6860 പേരുടെ പരിശോധനാഫലം നെഗറ്റീവായി. നാല് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  

മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം 338, കണ്ണൂര്‍ 337, ഇടുക്കി 276, പത്തനംതിട്ട 200, കാസര്‍കോട് 145, വയനാട് 114 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,017 സാമ്പിളുകളാണ് പരിശോധിച്ചത്. 26 മരണങ്ങളാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ഗോമതി അമ്മാള്‍ (98), വെങ്ങാനൂര്‍ സ്വദേശി സുരേഷ് കുമാര്‍ (56), തൊളിക്കോട് സ്വദേശി അസ്മ ബീവി (75), ആലപ്പുഴ കാഞ്ഞിരത്തറ സ്വദേശി മന്ദാകിനി (90), കോട്ടയം ചിങ്ങവനം സ്വദേശിനി രമണി തങ്കച്ചന്‍ (62), മേലുകാവ് സ്വദേശിനി ആലിസ് ജോണ്‍ (89), എറണാകുളം അശോകപുരം സ്വദേശി കെ. മാധവന്‍ (74), പെരുമറ്റം സ്വദേശി ടി.എം. യൂസഫ് (52), തൃശൂര്‍ കണിമംഗലം സ്വദേശി ലോനപ്പന്‍ (82), തൃശൂര്‍ സ്വദേശിനി സാവിത്രി (82), ചിറ്റാട സ്വദേശി രഘുനന്ദനന്‍ (78), അടാട്ട് സ്വദേശിനി നിഷ (35), മലപ്പുറം തവനൂര്‍ സ്വദേശിനി ആമിന (74), മഞ്ചേരി സ്വദേശി രാമസ്വാമി (89), തിരൂര്‍ ശേഖരന്‍ (78), ചുങ്കത്തറ സ്വദേശി ശക്തി ദാസ് (72), ക്ലാരി സ്വദേശി മുസ്തഫ (44), പതിരംകോട് സ്വദേശി കൊപ്പു (85), നിലമ്പൂര്‍ സ്വദേശി സേതുമാധവന്‍ (62), പൊന്നാനി സ്വദേശി ഹുസൈന്‍ (80), കോഴിക്കോട് കടിയങ്ങാട് സ്വദേശിനി കല്യാണി അമ്മ (72), ചേളന്നൂര്‍ സ്വദേശിനി സൗമിനി (74), കല്ലായി സ്വദേശിനി ഫാത്തിമ (82), കോഴിക്കോട് സ്വദേശി കണ്ണ പണിക്കര്‍ (90), ചേളന്നൂര്‍ സ്വദേശി അജിത് കുമാര്‍ (48), കണ്ണൂര്‍ ചെറുതാഴം സ്വദേശി ഹക്കീം (65) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1969 ആയി.  

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6860 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 658, കൊല്ലം 596, പത്തനംതിട്ട 124, ആലപ്പുഴ 626, കോട്ടയം 402, ഇടുക്കി 219, എറണാകുളം 936, തൃശൂര്‍ 836, പാലക്കാട് 406, മലപ്പുറം 522, കോഴിക്കോട് 894, വയനാട് 118, കണ്ണൂര്‍ 337, കാസര്‍കോട് 146 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 68,229 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,75,320 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നാല് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. അതോടെ ആകെ 565 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Nov 19, 2020, 7:12 PM IST

ABOUT THE AUTHOR

...view details