തിരുവനന്തപുരം:കീം പ്രവേശന പരീക്ഷയെഴുതിയ രണ്ട് വിദ്യാർഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് സെന്‍ററുകളിലായി പരീക്ഷ എഴുതിയ വിദ്യാർഥികളില്‍ ഒരാള്‍ രോഗലക്ഷണം പ്രകടിപ്പിച്ചതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷയെഴുതിയത്. തൈക്കാടുള്ള പരീക്ഷാ കേന്ദ്രത്തിലും കരമനയിലെ പരീക്ഷാ കേന്ദ്രത്തിലുമാണ് വിദ്യാർഥികള്‍ പരീക്ഷയെഴുതിയത്.
കീം പരീക്ഷയെഴുതിയ രണ്ട് വിദ്യാർഥികൾക്ക് കൊവിഡ് - കൊവിഡ്
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വിവാദമായിരുന്നു. പരീക്ഷയെഴുതാനെത്തിയ വിദ്യാർഥികളും രക്ഷിതാക്കളും സാമൂഹിക അകലം പാലിക്കാതെ പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ തിക്കി തിരക്കിയതും വലിയ ചർച്ചയായി.
കരമന സെന്‍ററില്‍ പരീക്ഷയെഴുതിയ കരകുളം സ്വദേശയാണ് രോഗലക്ഷണങ്ങളുള്ളതിനാല്‍ പ്രത്യേക മുറിയില്‍ പരീക്ഷയെഴുതിയത്. അതുകൊണ്ട് തന്നെ ഈ വിദ്യർഥിയുടെ സമ്പര്‍ക്ക പട്ടികയില്‍ ആശങ്കയില്ല. എന്നാല്‍ തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ പൊഴിയൂര്‍ സ്വദേശിക്ക് രോഗ ലക്ഷണങ്ങളില്ലായിരുന്നു. അതിനാല്‍ സാധാരണ രീതിയിലാണ് പരീക്ഷയെഴുതിയത്. ഈ വിദ്യര്‍ത്ഥിക്കൊപ്പം പരീക്ഷയെഴുതിയ വിദ്യാർഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്. ഇവരെ മുഴുവന്‍ നിരീക്ഷണത്തിലാക്കും. ഇവിടെ ജോലി ചെയ്ത അധ്യാപകരടക്കമുള്ള ജീവനക്കാരോടും നിരാക്ഷണത്തില്‍ പോകാന്‍ അറിയിച്ചിട്ടുണ്ട്.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വിവാദമായിരുന്നു. പരീക്ഷയെഴുതാനെത്തിയ വിദ്യാർഥികളും രക്ഷിതാക്കളും സാമൂഹിക അകലം പാലിക്കാതെ പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ തിക്കി തിരക്കിയതും വലിയ ചർച്ചയായി. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും രോഗികളുടെ എണ്ണം വർധിക്കുന്നതിനാല്‍ തലസ്ഥാനത്തിന്‍റെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് വിദ്യാർഥികളിലെ രോഗബാധ.