കേരളം

kerala

ETV Bharat / state

തിരുവനന്തപുരം ജില്ലയിൽ അഞ്ച് കൊവിഡ് ലാർജ് ക്ലസ്റ്ററുകൾ - kerala cm

പൂന്തുറ, പുല്ലുവിള, പുതുക്കുറുച്ചി, ബീമാപള്ളി, അഞ്ചുതെങ്ങ് എന്നിവിടങ്ങളാണ് ലാർജ് ക്ലസ്റ്ററുകൾ ആയത്

തിരുവനന്തപുരം  പൂന്തുറ,  പുല്ലുവിള  പുതുക്കുറുച്ചി  ബീമാപള്ളി  kerala cm  pinarayi vijayan
തിരുവനന്തപുരം ജില്ലയിൽ അഞ്ച് കൊവിഡ് ലാർജ് ക്ലസ്റ്ററുകൾ

By

Published : Jul 24, 2020, 7:16 PM IST

തിരുവനന്തപുരം: ജില്ലയിൽ അഞ്ച് കൊവിഡ് ലാർജ് ക്ലസ്റ്ററുകൾ. പൂന്തുറ, പുല്ലുവിള, പുതുക്കുറുച്ചി, ബീമാപള്ളി, അഞ്ചുതെങ്ങ് എന്നിവിടങ്ങളാണ് ലാർജ് ക്ലസ്റ്ററുകൾ ആയത്. ഇതിൽ പൂന്തുറ, പുല്ലുവിള ,അഞ്ചുതെങ്ങ് ക്ലസ്റ്ററുകളിൽ സമീപ പ്രദേശങ്ങളിലേയ്ക്കും രോഗം പകരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പത്ത് ദിവസത്തിനിടെ പുല്ലുവിളയിൽ 671 പേർക്ക് പരിശോധന നടത്തിയപ്പോൾ 288 പേർക്ക് രോഗം സ്ഥിരീകരിച്ചു.
പുല്ലുവിളയിൽ 20ന് 50 സാമ്പികുകൾ പരിശോധിച്ചതിൽ 11 പേർക്ക് പോസിറ്റീവായി. 21 ന് 46 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 26 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 22 ആം തീയതി 48 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 22 എണ്ണം പോസിറ്റീവ്. കഴിഞ്ഞ ദിവസം 36 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ 8 പേർക്കും രോഗം സ്ഥിരീകരിച്ചു. പൂന്തുറയിൽ ഈ മാസം 20 മുതൽ 23 വരെ നടത്തിയ പരിശോധനയിൽ 69 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 17 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻ്റ് സെന്‍ററുകളിലായി 2,103 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. 18 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻ്റ് സെന്‍ററുകളിലായി 1817 കിടക്കകൾ കൂടി സജ്ജമാക്കും.


ABOUT THE AUTHOR

...view details