കേരളം

kerala

ETV Bharat / state

കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ കർമപദ്ധതിയൊരുക്കി തിരുവനന്തപുരം നഗരസഭ

എല്ലാ വാർഡിലും കൗൺസിലറുടെ അധ്യക്ഷതയിൽ ജാഗ്രതാ സമിതികൾ 12നകം രൂപീകരിക്കും.

Covid Third wave  Covid  Thiruvananthapuram Corporation  നഗരസഭ കർമപദ്ധതി  കൊവിഡ് മൂന്നാം തരംഗം  കൊവിഡ്
കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ കർമപദ്ധതിയൊരുക്കി തിരുവനന്തപുരം നഗരസഭ

By

Published : Sep 11, 2021, 9:07 AM IST

തിരുവനന്തപുരം : കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ തിരുവനന്തപുരം നഗരസഭയുടെ കർമപദ്ധതി. വെള്ളിയാഴ്ച ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു.

എല്ലാ വാർഡിലും കൗൺസിലറുടെ അധ്യക്ഷതയിൽ ജാഗ്രതാ സമിതികൾ 12നകം രൂപീകരിക്കും. 15നകം പത്തംഗ അയൽപക്ക സമിതികൾ രൂപീകരിക്കണം. റസിഡൻസ് അസോസിയേഷൻ തിരിച്ച് 250 വീടുകൾക്ക് ഒരെണ്ണം എന്ന ക്രമത്തിലാണ് സമിതി രൂപീകരിക്കുക.

മൂന്ന് ദിവസത്തിലൊരിക്കൽ വാർഡുതല ജാഗ്രതാ സമിതികൾ കൂടി അയൽപക്ക സമിതികളുടെ പ്രവർത്തനം വിലയിരുത്തും. വാർഡിലെ എല്ലാ സ്ഥലങ്ങളിലും വീടുകളും നേരിട്ടറിയുന്ന രണ്ടുപേരെ കൊവിഡ് വാരിയേഴ്സ് ആയി നിയോഗിക്കും. കൊവിഡ് ബാധിതർക്ക് എല്ലാ സഹായങ്ങളും എത്തിക്കേണ്ട ചുമതല ഇവർക്കാണ്.

also read: എടാ, എടീ വിളി വേണ്ട; പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപിയുടെ സര്‍ക്കുലര്‍

അയൽപക്ക സമിതിയുടെ പരിധിയിൽ ഏതെങ്കിലും പ്രദേശത്ത് രോഗവ്യാപനം കൂടുന്നുണ്ടെങ്കിൽ മേഖലയെ കണ്ടെയ്ൻമെൻ്റ് സോണാക്കാൻ നടപടി സ്വീകരിക്കണം. പ്രവർത്തനങ്ങളുടെ സമഗ്ര വിലയിരുത്തലിന് മേയറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. മൂന്ന് ദിവസത്തിലൊരിക്കൽ കോർ കമ്മിറ്റി കൂടി പ്രവർത്തന അവലോകനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details