തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. പല പരിശോധനകളുടേയും നിരക്കുകള്‍ കുറച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. ആര്‍ടിപിസി പരിശോധന നിരക്ക് 2750 രൂപയില്‍ നിന്നും 2100 രൂപയായി കുറച്ചു. 3000 രൂപയുണ്ടായിരുന്ന ട്രൂ നാറ്റ് പരിശോധന നിരക്ക് 2100 രൂപയായി കുറച്ചു. ആന്‍റിജന്‍ പരിശോധന നിരക്ക് 625 ആയി തുടരും. ജീന്‍ എക്‌സ്‌പേര്‍ട്ട് പരിശോധനക്ക് 2500 രൂപയായിരിക്കും നിരക്ക്.
സംസ്ഥാനത്ത് കൊവിഡ് പരിശോധന നിരക്കുകള്‍ കുറച്ചു
ട്രൂ നാറ്റ് പരിശോധന നിരക്ക് 2100 ആക്കി.
സംസ്ഥാനത്ത് കൊവിഡ് പരിശോധന നിരക്കുകള്‍ കുറച്ചു
ആരോഗ്യ വകുപ്പിന്‍റെ മാനദണ്ഡമനുസരിച്ച് ഐസിഎംആർ അംഗീകൃത ലാബുകൾക്കും ആശുപത്രികൾക്കും പൊതുയിടങ്ങളിൽ പരിശോധന കിയോസ്‌കുകൾ സ്ഥാപിക്കാം. ജില്ല മെഡിക്കൽ ഓഫീസർമാർക്കാണ് ഇതിന്‍റെ ചുമതല. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പരമാവതി പരിശോധന സാധ്യമാക്കാനാണ് നടപടി. നിരക്കുകൾ കുറയുന്നതോടെ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനാകുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ.
Last Updated : Oct 21, 2020, 4:40 PM IST