തിരുവനന്തപുരം:കൊവിഡ് വ്യാപനത്തില്‍ ആശങ്ക ഉയര്‍ത്തി സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കുതിച്ചുയരുന്നു. തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലയില്‍ 32 ആണ് ടിപിആര്‍.
സംസ്ഥാത്ത് 64529 കൊവിഡ് കേസുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായാണ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ജനുവരിയിലെ ആദ്യ ആഴ്ചകളില്‍ 2000 ആയിരുന്ന കൊവിഡ് കേസുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുകയായിരുന്നു.
ജനുവരി 11 ചൊവ്വാഴ്ചയോടെ പ്രതിദിന കേസുകള്‍ പതിനായിരത്തിനടുത്തെത്തി. ബുധനാഴ്ച 12742 കേസുകളായി വര്‍ദ്ധിച്ചു. ഇന്നലെ 13468 ആയി ഉയര്‍ന്നു. 83 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. സംസ്ഥാനത്തെ ടിപിആര്‍ 20.16 ആയി ഉയര്‍ന്നിരിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന വ്യാപനം നടക്കുന്ന ജില്ല തിരുവനന്തപുരമാണ്. രാജ്യത്തെ കൊവിഡ് ടിപിആര്‍ 28 ശതമനമാണെങ്കില്‍ തലസ്ഥാന ജില്ലയിലെ ടിപിആര്‍ 32ന് മുകളിലാണ്.