തിരുവനന്തപുരം :രണ്ട് ദിനം സംസ്ഥാനത്ത് കൊവിഡ് കൂട്ട പരിശോധന. 3.75 ലക്ഷം പേരെ പരിശോധിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. വ്യാഴാഴ്‌ച 1.25 ലക്ഷം പേരെയും വെള്ളിയാഴ്‌ച 2.5 ലക്ഷം പേരെയും പരിശോധനയ്ക്ക് വിധേയരാക്കും.
തുടർച്ചയായി രോഗബാധ നിലനിൽക്കുന്ന പ്രത്യേക സ്ഥലങ്ങളും, വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും ടെസ്റ്റ് ഡ്രൈവ്.
ഇൻഫ്ളുവൻസ ലക്ഷണങ്ങൾ ഉള്ളവർ, ഗുരുതര ശ്വാസകോശ അണുബാധയുള്ളവർ, കൊവിഡ് രോഗലക്ഷണങ്ങളില്ലെങ്കിലും പ്രമേഹം, രക്താദിസമ്മര്‍ദം തുടങ്ങിയവ ഉള്ളവര്‍ ആൾക്കൂട്ടവുമായി ഇടപെടുന്ന 45 വയസിന് താഴെ പ്രായമുള്ളവർ, ഒപിയിലെ രോഗികള്‍, കൊവിഡേതര പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവരെയെല്ലാം പരിശോധനയ്ക്ക് വിധേയരാക്കും.
Also read:ആശങ്ക ; സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് ബാധ
നിലവിലെ പരിശോധന കേന്ദ്രങ്ങൾക്ക് പുറമെ ടെസ്റ്റിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും.