കേരളം

kerala

ETV Bharat / state

മത്സ്യ വില്പന നടത്തുന്ന സ്ത്രീകളിൽ കൊവിഡ് പരിശോധന നടത്തും - thiruvananthapuram

പരിശോധനയിൽ രോഗമില്ലെന്ന് കണ്ടെത്തുന്നവർക്ക് മാത്രമേ മത്സ്യ വില്പന തടത്താനാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീരദേശത്ത് രോഗ സാധ്യത കുറയുന്നതിനാൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനും തീരുമാനിച്ചു.

തിരുവനന്തപുരം  മത്സ്യ വില്പന  കൊവിഡ് പരിശോധന നടത്തും  thiruvananthapuram  സ്ത്രീകളിൽ കൊവിഡ് പരിശോധന നടത്തും
മത്സ്യ വില്പന നടത്തുന്ന സ്ത്രീകളിൽ കൊവിഡ് പരിശോധന നടത്തും

By

Published : Aug 12, 2020, 7:17 PM IST

തിരുവനന്തപുരം:മത്സ്യ വില്പന നടത്തുന്നവർക്ക് കൊവിഡ് പരിശോധന നടത്താൻ തീരുമാനം. മത്സ്യ ബന്ധന തുറമുഖത്തിൽ നിന്നും മൊത്തവില്പന കേന്ദ്രങ്ങളിൽ നിന്നും മത്സ്യം വിവിധയിടങ്ങളിലേയ്ക്ക് കൊണ്ടു പോകുന്ന സ്ത്രീകൾക്കാണ് കൊവിഡ് പരിശോധിക്കുന്നത്. പരിശോധനയിൽ രോഗമില്ലെന്ന് കണ്ടെത്തുന്നവർക്ക് മാത്രമേ മത്സ്യ വില്പന തടത്താനാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തീരദേശത്ത് രോഗ സാധ്യത കുറയുന്നതിനാൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനും തീരുമാനിച്ചു. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ ഉച്ചക്ക് ശേഷം മൂന്ന് മണി വരെ പ്രവർത്തിക്കാം. കൊവിഡ് പ്രതിരോധത്തിനുളള നൂതന മാർഗങ്ങൾ ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details