കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഇന്ന് മുതൽ തുറക്കും - temple reopen

ദേവസ്വം ബോർഡ് നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളും എസ്എൻഡിപി ക്ഷേത്രങ്ങളും ചുരുക്കം ചില സ്വകാര്യ ട്രസ്റ്റിന് നേതൃത്വത്തിലുള്ള ക്ഷേത്രങ്ങളുമാണ് ഇന്നുമുതൽ തുറന്നു പ്രവർത്തിക്കുക.

തിരുവനന്തപുരം ആരാധനാലയം സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഇന്നുമുതൽ തുറക്കും ലോക്ക് ഡൗൺ covid 19 temple temple reopen lock down
സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഇന്നുമുതൽ തുറക്കും

By

Published : Jun 9, 2020, 6:49 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ ആരാധനാലയങ്ങൾ ഇന്നുമുതൽ ഭക്തർക്കായി തുറക്കും. ഭൂരിഭാഗം ആരാധനാലയങ്ങളും തുറക്കേണ്ട എന്ന തീരുമാനത്തിലാണ് മതസംഘടനകൾ. ദേവസ്വം ബോർഡ് നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളും എസ്എൻഡിപി ക്ഷേത്രങ്ങളും ചുരുക്കം ചില സ്വകാര്യ ട്രസ്റ്റിന് നേതൃത്വത്തിലുള്ള ക്ഷേത്രങ്ങളുമാണ് ഇന്ന് തുറക്കുക.

കർശന നിയന്ത്രണങ്ങളോടെയാണ് ആരാധനാലയങ്ങളിൽ ഭക്തർക്ക് പ്രവേശനം. മാസ്ക് ധരിക്കണം, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം, സാമൂഹ്യ അകലം പാലിക്കണം തുടങ്ങിയ കർശന നിർദേശങ്ങൾ സർക്കാർ നൽകിയിട്ടുണ്ട്. പ്രസാദ വിതരണവും നിവേദ്യ വിതരണവും ഉണ്ടാകില്ല. 65 വയസിന് മുകളിലുള്ളവർക്ക് പ്രവേശനമില്ല. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പളളികൾ തുറക്കേണ്ടെന്ന നിലപാടിലാണ് ക്രൈസ്തവസഭകളും മുസ്ലീം പണ്ഡിതരും. ലത്തീൻ സഭയുടെ പള്ളികൾ ആരാധനയ്ക്കായി തുറക്കുന്നുണ്ട്. ഇളവുകൾ ലഭിച്ച ഷോപ്പിങ് മാളുകളും ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ഹോട്ടലുകളിൽ ഇന്നുമുതൽ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുവാദമുണ്ട്.

ABOUT THE AUTHOR

...view details