കേരളം

kerala

ETV Bharat / state

കേരളത്തില്‍ 3254 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് നിരക്ക് വാര്‍ത്ത

covid braking  കൊവിഡ് ബ്രേക്കിങ്ങ്  കൊവിഡ് നിരക്ക് വാര്‍ത്ത  covid taly news
കൊവിഡ്

By

Published : Feb 28, 2021, 6:03 PM IST

Updated : Feb 28, 2021, 8:28 PM IST

17:51 February 28

കഴിഞ്ഞ 24 മണിക്കൂറിനിടെ 62,769 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18 ആണ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 2979 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 166 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങള്‍ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4197 ആയി. ആകെ 1,14,76,284 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

49,420 പേര്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്. ഇതുവരെ 10,05,497 പേര്‍ രോഗമുക്തി നേടി. രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 4333 പേരുടെ പരിശോധനാഫലം നെഗറ്റീവായി. വിവിധ ജില്ലകളിലായി 2,11,044 പേര്‍ നിരീക്ഷണത്തിലുണ്ട്. 790 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. രണ്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 367 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. അടുത്തിടെ യു.കെയില്‍ നിന്നും വന്ന 94 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി.  

ജില്ല തിരിച്ചുള്ള കണക്കുകള്‍

കൊവിഡ് സ്ഥിരീകരിച്ചവര്‍ 

കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം 160, കാസര്‍കോട് 123, ഇടുക്കി 118, വയനാട് 99, പാലക്കാട് 88.

സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചവര്‍

കോഴിക്കോട് 379, കോട്ടയം 345, മലപ്പുറം 346, എറണാകുളം 335, കൊല്ലം 305, പത്തനംതിട്ട 236, ആലപ്പുഴ 243, തൃശൂര്‍ 193, കണ്ണൂര്‍ 133, തിരുവനന്തപുരം 110, കാസര്‍കോട് 100, ഇടുക്കി 110, വയനാട് 95, പാലക്കാട് 49.

കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍

കണ്ണൂര്‍ 5, തിരുവനന്തപുരം, കോഴിക്കോട് 4 വീതം, എറണാകുളം, തൃശൂര്‍, കാസര്‍കോട് 2 വീതം, പത്തനംതിട്ട, വയനാട് 1.

രോഗമുക്തരായവര്‍

തിരുവനന്തപുരം 314, കൊല്ലം 293, പത്തനംതിട്ട 578, ആലപ്പുഴ 390, കോട്ടയം 269, ഇടുക്കി 217, എറണാകുളം 476, തൃശൂര്‍ 355, പാലക്കാട് 188, മലപ്പുറം 387, കോഴിക്കോട് 351, വയനാട് 134, കണ്ണൂര്‍ 232, കാസര്‍കോട് 149.

Last Updated : Feb 28, 2021, 8:28 PM IST

ABOUT THE AUTHOR

...view details