കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 1825 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് കണക്ക് വാര്‍ത്ത

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. 1612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 130 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

covid update  കൊവിഡ് അപ്പ്‌ഡേറ്റ്  കൊവിഡ് കണക്ക് വാര്‍ത്ത  covid taly news
കൊവിഡ്

By

Published : Mar 26, 2021, 6:03 PM IST

Updated : Mar 26, 2021, 6:21 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് 1825 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,252 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. ഇതുവരെ ആകെ 1,29,13,986 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4553 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 130 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1917 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 10,84,585 പേര്‍ ഇതുവരെ രോഗമുക്തരായി. 24,274 പേര്‍ ഇനി രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്.

വിവിധ ജില്ലകളിലായി 1,27,542 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,23,751 പേര്‍ ക്വാറന്‍റൈനില്‍ കഴിയുമ്പോള്‍ 3791 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 519 പേരെ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പുതിയ ഹോട്ട് സ്‌പോട്ട് കൂടി രൂപീകരിച്ചു. നിലവില്‍ സംസ്ഥാനത്ത് 354 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുമെത്തിയ ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. മൂന്ന് രാജ്യങ്ങളില്‍ നിന്നുമായി എത്തിയ 108 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ജില്ല തിരിച്ചുള്ള കണക്കുകള്‍

  • പുതുതായി രോഗം സ്ഥിരീകരിച്ചവര്‍

കോഴിക്കോട് 262, കണ്ണൂര്‍ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂര്‍ 137, ആലപ്പുഴ 117, കോട്ടയം 111, കാസര്‍കോട് 104, മലപ്പുറം 103, പത്തനംതിട്ട 87, പാലക്കാട് 65, ഇടുക്കി 60, വയനാട് 40.

  • സമ്പര്‍ക്കത്തിലൂടെ രോഗം

കോഴിക്കോട് 251, കണ്ണൂര്‍ 191, കൊല്ലം 171, എറണാകുളം 165, തിരുവനന്തപുരം 106, തൃശൂര്‍ 131, ആലപ്പുഴ 115, കോട്ടയം 97, കാസര്‍കോട് 91, മലപ്പുറം 98, പത്തനംതിട്ട 76, പാലക്കാട് 27, ഇടുക്കി 57, വയനാട് 36.

  • കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍

കണ്ണൂര്‍ 6, കോട്ടയം, കോഴിക്കോട്, കാസര്‍കോട് 2 വീതം.

  • രോഗമുക്തരായവര്‍

തിരുവനന്തപുരം 128, കൊല്ലം 155, പത്തനംതിട്ട 114, ആലപ്പുഴ 95, കോട്ടയം 145, ഇടുക്കി 58, എറണാകുളം 326, തൃശൂര്‍ 139, പാലക്കാട് 74, മലപ്പുറം 220, കോഴിക്കോട് 243, വയനാട് 32, കണ്ണൂര്‍ 140, കാസര്‍കോട് 48.

Last Updated : Mar 26, 2021, 6:21 PM IST

ABOUT THE AUTHOR

...view details