തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് (ഞായറാഴ്‌ച) ലോക്ക്ഡൗണിന് സാമാന നിയന്ത്രണം. ആള്‍ക്കൂട്ടം അനുവദിക്കില്ല. പൊലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. യാത്രക്കാര്‍ മതിയായ രേഖകൾ കരുതണം.
മാളുകളും തീയേറ്ററുകളും പ്രവർത്തിക്കുന്നതല്ല. തിരുവനന്തപുരം സിറ്റി-റൂറല്‍ പ്രദേശങ്ങളില്‍ പൊലീസിന്‍റെ കര്‍ശന നിയന്ത്രണമുണ്ട്. വാഹനങ്ങള്‍ പരിശോധിച്ച ശേഷം മാത്രം കടത്തിവിടും. ഹോട്ടലുകളും റെസ്റ്റോറൻ്റുകളും തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും പാർസലും ഹോം ഡെലിവറിയും മാത്രമാണ് അനുവദിച്ചിട്ടുള്ളത്.