തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിൽ മാനദണ്ഡം കർശനമാക്കണമെന്ന് ജില്ലാ കലക്‌ടർ നവജ്യോത് ഖോസ. മത സാമുദായിക സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് നിർദേശം.
ആരാധനാലയങ്ങളിൽ കൊവിഡ് മാനദണ്ഡം കർശനം - covid in thiruvananthapuram
കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾക്ക് പൂർണ സഹകരണം നൽകുമെന്ന് മത -സാമുദായിക പ്രതിനിധികളും ഉറപ്പു നൽകി.
ആരാധനാലയങ്ങളിൽ സ്ഥല വിസ്‌തൃതിയുടെ പകുതിയിൽ താഴെ ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്നും ഇത് 75 പേരിൽ കൂടരുതെന്നും നിർദേശിച്ചു. ഉത്സവങ്ങൾ, പെരുന്നാളുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവ നടത്തുമ്പോൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. കഴിയുന്നതും ഇവ ചടങ്ങുകൾ മാത്രമായി പൂർത്തിയാക്കണം. അതേ സമയം കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾക്ക് പൂർണ സഹകരണം നൽകുമെന്ന് മത -സാമുദായിക പ്രതിനിധികളും ഉറപ്പു നൽകി. ആരാധനാലയങ്ങളിൽ അന്നദാനം അടക്കമുള്ളവ ഒഴിവാക്കണം. എന്നാൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാമെന്നാണ് കോർപ്പറേഷന്‍റെ നിർദ്ദേശം.
ടാങ്കുകളിലും മറ്റും വെള്ളം സംഭരിച്ച് പൊതുവായി ഉപയോഗിക്കുന്നതിന് പകരം പൈപ്പ് വഴിയുള്ള വെള്ളം ഉപയോഗിക്കണം. മാത്രമല്ല ഹാളുകൾക്കുള്ളിൽ 75 പേരും പുറത്ത് 150 പേരും മാത്രമേ പരിപാടികളിൽ പങ്കെടുക്കാവൂ.