തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റി സർവകലാശാലകൾ. കണ്ണൂര്‍, കാലിക്കറ്റ്, എംജി, കേരള, ആരോഗ്യ സർവ്വകലാശാലകൾ നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ പരീക്ഷകളുമാണ് നീട്ടിയത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പരീക്ഷ നടത്തില്ല. പുതുക്കിയ തിയ്യതി പിന്നീട് പ്രഖ്യാപിക്കും. കൊവിഡ് കേസുകൾ സംസ്ഥാനത്ത് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കാൻ സർവകലാശാല വൈസ് ചാൻസലർമാർക്ക് ചാന്‍സലര്‍ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശം നൽകിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാല നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.
കൊവിഡ് വ്യാപനം : സർവകലാശാല പരീക്ഷകൾ മാറ്റി - കോവിഡ് വ്യാപനം
കൊവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പരീക്ഷ നടത്തില്ല.
Also Read:ജെഇഇ മെയിൻ പരീക്ഷകൾ മാറ്റിവെച്ചു
അതേസമയം കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ മാത്രം 13,835 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് 80,019 രോഗികളാണ് ചികിത്സയിലുള്ളത്. അടുത്ത മൂന്ന് ദിവസത്തിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഒരാഴ്‌ചയ്‌ക്കിടെ കുറഞ്ഞ സമയം കൊണ്ട് പ്രതിദിന കൊവിഡ് കേസുകളിൽ പതിനായിരത്തിലേറെ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കൂട്ട പരിശോധനാഫലം കൂടി വരുന്നതോടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടക്കുമെന്നാണ് സൂചന.