തിരുവനന്തപുരം:കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെസിനിമ തിയറ്ററുകളും ബാറുകളും ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും ഒമ്പത് മണിക്ക് പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ വി പി ജോയി. അതേസമയം മെഡിക്കൽ ഷോപ്പുകൾ ഉൾപ്പടെയുള്ള അവശ്യ സർവീസുകള്‍ക്ക് ഇളവ് നൽകും. ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല.
തിയറ്ററുകളും ബാറുകളുമടക്കം രാത്രി ഒമ്പതിന് പ്രവർത്തനം അവസാനിപ്പിക്കണം
ബസുകളിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും വിവാഹം പോലെയുള്ള ചടങ്ങുകൾ മുൻകൂട്ടി ജില്ല ഭരണകൂടത്തെ അറിയിക്കണമെന്നും ചീഫ് സെക്രട്ടറി.
കൊവിഡ് നിയന്ത്രണം; സംസ്ഥാനത്തെ തിയറ്ററുകളും ബാറുകളും ഒമ്പത് മണിക്ക് പ്രവർത്തനം അവസാനിപ്പിക്കും
വിവാഹം പോലെയുള്ള ചടങ്ങുകൾ മുൻകൂട്ടി ജില്ലാഭരണകൂടത്തെ അറിയിക്കണം. ഇൻഡോർ ഹാളുകൾക്കുള്ളിൽ ഒരേ സമയം 75 പേരെയും ഔട്ട്ഡോർ ഹാളുകളിലെ പരിപാടികളിൽ 150 പേരെയും മാത്രമേ അനുവദിക്കുകയുള്ളൂ. തൃശൂർ പൂരം മുൻ നിശ്ചയിച്ച പ്രകാരം നടത്തുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.