തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മലയിൻകീഴ്, പാറ്റൂർ സ്വദേശികളുടെ റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചത്. ഈ മാസം 21 നാണ് മലയിൻകീഴ് സ്വദേശി ദുബായിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിൽ നിന്നും ടാക്‌സിയിൽ രാവിലെ 6 മണിയ്ക്ക് മലയിൻകീഴിലെ വീട്ടിലെത്തി. 26 ന് രാത്രി ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളജിലെത്തിക്കുകയും തുടർന്ന് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരുടെ റൂട്ട് മാപ് പുറത്ത് വിട്ടു - latest covid 19
ദുബായിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ മലയിന്‍കീഴ് സ്വദേശിയും യുകെയിൽ നിന്നെത്തിയ പാറ്റൂർ സ്വദേശിയുടെയും റൂട്ട് മാപ്പ് ആണ് പുറത്ത് വിട്ടത്.
തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരുടെ റൂട്ട് മാപ് പുറത്ത് വിട്ടു
യുകെയിൽ നിന്നാണ് പാറ്റൂർ സ്വദേശി എത്തിയത്. 17-ാം തീയതി അഹമ്മദാബാദിലെത്തിയ ഇയാൾ മൂന്ന് ദിവസം അവിടെ തങ്ങി. തുടർന്ന് ഇൻഡിഗോ വിമാനത്തിൽ 21ന് കൊച്ചിയിലും അവിടെ നിന്ന് വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുകയുമായിരുന്നു. അമ്മയോടൊപ്പം കാറിലാണ് ഇയാൾ പാറ്റൂരിലെ വീട്ടിലേയ്ക്ക് പോയത്. പനിയെ തുടർന്ന് 25 ന് ഇയാളെ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേയ്ക്കും മാറ്റുകയായിരുന്നു.