കേരളം

kerala

ETV Bharat / state

കൊവിഡ് അവലോകന യോഗം ഇന്ന് ; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും - കേരളത്തിലെ കൊവിഡ് വ്യാപാനം

മുഖ്യമന്ത്രി ഓണ്‍ലൈനില്‍ യോഗത്തില്‍ പങ്കെടുക്കും

covid review meeting of kerala  covid prevention in kerala  covid situation in kerala  കേരളത്തിന്‍റെ കൊവിഡ് അവലോകന യോഗം  കേരളത്തിലെ കൊവിഡ് വ്യാപാനം  കേരളത്തിലെ ഒമിക്രോണ്‍ വ്യാപനം
സംസ്‌ഥാനത്ത്‌ കൊവിഡ് അവലോകന യോഗം ഇന്ന്

By

Published : Jan 20, 2022, 9:28 AM IST

തിരുവനന്തപുരം :കൊവിഡ് അവലോകന യോഗം ഇന്ന് വൈകിട്ട് അഞ്ചിന്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓൺലൈനിലൂടെ യോഗത്തിൽ അധ്യക്ഷനാവും. വേഗത്തിലുള്ള കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കഴിഞ്ഞദിവസം മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു.

എന്തൊക്കെ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക എന്നത് സംബന്ധിച്ച് ഇന്നത്തെ അവലോകനയോഗം തീരുമാനമെടുക്കും. പൊതുസ്ഥലങ്ങളിലെ ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനുള്ള നടപടികളാണ് പ്രധാനമായും ഉണ്ടാവുക. വാരാന്ത്യ - രാത്രി നിയന്ത്രണങ്ങൾ പരിഗണനയിലുണ്ട്.

ALSO READ:കൊവിഡ് വന്നുപോകട്ടെ എന്ന ധാരണ പാടില്ല, ജാഗ്രത കൈവിടരുത് : വീണ ജോര്‍ജ്

വിവാഹ മരണ ചടങ്ങുകളിൽ പങ്കെടുക്കാൻ നിലവിൽ അനുവദിച്ചിരിക്കുന്ന ആളുകളുടെ എണ്ണം അമ്പതിൽനിന്ന് വീണ്ടും കുറച്ചേക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും തീരുമാനമുണ്ടാകും.

ABOUT THE AUTHOR

...view details