തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് (ജൂലൈ 6 ചൊവ്വ) ജില്ല കലക്ടർമാരുടെ യോഗം ചേരും. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. ഒരോ ജില്ലകളിലെയും സാഹചര്യം പ്രത്യേകം യോഗത്തിൽ വിലയിരുത്തും. പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകില്ല.
കൊവിഡ് സാഹചര്യം; മുഖ്യമന്ത്രി ഇന്ന് ജില്ല കലക്ടര്‍മാരെ കാണും - കൊവിഡ് അവലോകനം; മുഖ്യമന്ത്രിയുടെ ജില്ലാ കലക്ടർമാരുമായുള്ള യോഗം ഇന്ന്
സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ജില്ലാ കലക്ടർമാരുടെ യോഗം ചേരും.
![കൊവിഡ് സാഹചര്യം; മുഖ്യമന്ത്രി ഇന്ന് ജില്ല കലക്ടര്‍മാരെ കാണും covid review meeting today covid covid pandemic cheif minister കൊവിഡ് അവലോകനം; മുഖ്യമന്ത്രിയുടെ ജില്ലാ കലക്ടർമാരുമായുള്ള യോഗം ഇന്ന് കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12369200-780-12369200-1625551363647.jpg)
കൊവിഡ് അവലോകനം; മുഖ്യമന്ത്രിയുടെ ജില്ലാ കലക്ടർമാരുമായുള്ള യോഗം ഇന്ന്
Also read: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം തുടങ്ങി
എന്നാൽ കൂടുതൽ ഇളവുകൾ വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം നിലവിലെ നിയന്ത്രണങ്ങൾ തുടരണമെന്ന് ഇന്നലെ നടന്ന അവലോകന യോഗത്തിൽ പൊലീസും ആരോഗ്യ വകുപ്പും നിലപാട് എടുത്തു. വടക്കൻ ജില്ലകളിൽ പരിശോധന വർധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.