കേരളം

kerala

ETV Bharat / state

പുറത്തുനിന്നെത്തുന്നവര്‍ക്ക് ആർടിപിസിആർ പരിശോധനാഫലം നിർബന്ധം - covid test

വരുന്നതിന് 48 മണിക്കൂർ മുമ്പോ കേരളത്തിൽ എത്തിയ ഉടനെയോ പരിശോധന നടത്തണം.

covid restrictions in kerala  ആർടിപിസിആർ പിശോധന ഫലം നിർബന്ധമാക്കി  ആർടിപിസിആർ  കൊവിഡ് മാനദണ്ഡങ്ങൾ  കേരള കൊവിഡ്  kerala covid  സംസ്ഥാനത്തെ കൊവിഡ്  കൊവിഡ്  കൊവിഡ് 19  covid  covid19  തിരുവനന്തപുരം  thiruvananthapuram  restrictions  ആർടിപിസിആർ  rtpcr  covid test  കൊവിഡ് ടെസ്റ്റ്
covid restrictions in kerala

By

Published : Apr 18, 2021, 5:49 PM IST

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ പരിശോധനാഫലം നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വരുന്നതിന് 48 മണിക്കൂർ മുമ്പോ കേരളത്തിൽ എത്തിയ ഉടനെയോ പരിശോധന നടത്തണം. കേരളത്തിൽ എത്തിയ ശേഷം പരിശോധന നടത്തുന്നവർ ഫലം വരും വരെ ക്വാറന്‍റൈനില്‍ കഴിയണം. ഫലം നെഗറ്റീവ് ആണെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ALSO READ :കൊവിഡ് രണ്ടാം തരംഗം : പ്രതിരോധ നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

കൂടാതെ ആർടിപിസിആർ പരിശോധന നടത്താത്തവർ 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണം. ഇതിന് ശേഷം കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ മെഡിക്കൽ പരിശോധന നടത്തണം. വാക്‌സിൻ എടുത്തവർക്കും ഇത് ബാധകമാണ്. അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി എല്ലാ ജില്ലകൾക്കും അഞ്ച് കോടി രൂപ വീതം ചീഫ് സെക്രട്ടറി അനുവദിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details