കേരളം

kerala

ETV Bharat / state

കൊവിഡ് നിയന്ത്രണം; ബദൽ ആരാഞ്ഞ് മുഖ്യമന്ത്രി - ബദൽ ആരാഞ്ഞ് മുഖ്യമന്ത്രി

ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള അടച്ചുപൂട്ടലിന് ബദൽ നിർദശം മുന്നോട്ടുവയ്ക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

pinarayi vjiayan  covid restictions  covid restictions kerala  കൊവിഡ് നിയന്ത്രണം  ബദൽ ആരാഞ്ഞ് മുഖ്യമന്ത്രി  പിണറായി വിജയൻ
കൊവിഡ് നിയന്ത്രണം; ബദൽ ആരാഞ്ഞ് മുഖ്യമന്ത്രി

By

Published : Jul 31, 2021, 1:12 AM IST

Updated : Jul 31, 2021, 6:12 AM IST

തിരുവനന്തപുരം: അടച്ചിടലിലും കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ബദൽ ആരാഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള അടച്ചുപൂട്ടലിന് ബുധനാഴ്ചക്കുള്ളിൽ ബദൽ നിർദേശം മുന്നോട്ടുവയ്ക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

Also Read: ഒറ്റ ദിവസം കൊണ്ട് 5.05 ലക്ഷം പേര്‍ക്ക് വാക്‌സിന്‍; റെക്കോഡിട്ട് കേരളം

കൊവിഡ് അവലോകനയോഗത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനായാണ് മറ്റ് നിർദേശങ്ങള്‍ ആരാഞ്ഞത്. ലോക്ക്ഡൗണിനെതിരെ വ്യാപക എതി‍ർപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് സ‍ർക്കാറിന്‍റെ പുനരാലോചന. 83 ദിവസത്തിലധികം പൂട്ടിയിട്ടിട്ടും രോഗവ്യാപനം കുറഞ്ഞിട്ടില്ല. ഇന്ത്യയിലെ തന്നെ മോശം അവസ്ഥയാണ് കേരളത്തിലേത്.

നിലവിലെ രീതികൾക്കെതിരെ നേരത്തേ വിമർശനം ഉയർന്നപ്പോഴൊക്കെ ഉദ്യോഗസ്ഥ വിശദീകരണത്തിന് വഴങ്ങുകയായിരുന്നു മുഖ്യമന്ത്രി.

നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും വ്യാപനം കുറയാത്തതിൻ്റെ കാരണം മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിക്കാനാവശ്യപ്പെട്ടു. വിഷയത്തിൽ വിദഗ്‌ധ സമിതിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്ക് ബുധനാഴ്ച്ചയ്ക്കകം മറുപടി നൽകും.

Last Updated : Jul 31, 2021, 6:12 AM IST

ABOUT THE AUTHOR

...view details