തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ സജീവമായ സന്നദ്ധ പ്രവർത്തകന് പള്ളിയിൽ പ്രവേശിക്കാൻ വിലക്കെന്ന് പരാതി. വെള്ളറട നെല്ലിശേരി സ്വദേശി യോഹന്നാനാണ് പള്ളിയില്‍ പ്രവേശിക്കാൻ വൈദികൻ വിലക്ക് ഏർപ്പെടുത്തിയതെന്ന് പരാതിയുള്ളത്. ആറ് മാസത്തേക്കാണ് വിലക്ക്.
കൊവിഡ് പ്രതിരോധത്തില്‍ സജീവം; യുവാവിന് പള്ളിയില്‍ പ്രവേശിക്കാൻ വിലക്ക് - youth restrict enter church
വെള്ളറട നെല്ലിശേരി സ്വദേശി യോഹന്നാനാണ് പള്ളിയില്‍ പ്രവേശിക്കാൻ വൈദികൻ വിലക്ക് ഏർപ്പെടുത്തിയതെന്ന് പരാതിയുള്ളത്. ആറ് മാസത്തേക്കാണ് വിലക്ക്.
കൊവിഡ് പ്രതിരോധത്തില്‍ സജീവം; യുവാവിന് പള്ളിയില്‍ പ്രവേശിക്കാൻ വിലക്ക്
ആറാട്ടുകുഴി അസംബ്ലി ഓഫ് ഗോഡിലെ പാസ്റ്റർ ജേക്കബിനെതിരെ ആണ് യോഹന്നാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വെള്ളറട ഗ്രാമ പഞ്ചായത്തിൽ ഇൻസ്റ്റിറ്റ്യൂഷൻ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സഹായമെത്തിക്കാൻ യുവജനക്ഷേമ ബോർഡ് തെരഞ്ഞെടുത്ത സന്നദ്ധപ്രവർത്തകരിൽ ഒരാളാണ് ആറാട്ടുകുഴി സ്വദേശിയായ യോഹന്നാൻ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായതിനാല്‍ ആറ് മാസത്തേക്ക് പള്ളിയിലേക്ക് വരേണ്ടെന്ന് പറഞ്ഞതായാണ് പാസ്റ്റർ ജേക്കബിന്‍റെ വിശദീകരണം.