കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിനുള്ളിലെ യാത്രകള്‍ക്കും സംസ്ഥാനാന്തര യാത്രകള്‍ക്കും വിലക്കില്ല. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ജില്ലകളിലെ സാഹചര്യമരുസരിച്ച് കലക്‌ടര്‍മാര്‍ക്ക് 144 പ്രഖ്യാപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്

covid regulations  കൊവിഡ് നിയന്ത്രണങ്ങള്‍  kerala covid updates  കേരളാ കൊവിഡ്  കൊവിഡ് നിയന്ത്രണങ്ങൾ
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

By

Published : Apr 13, 2021, 5:23 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിറങ്ങി. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊവിഡ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. യോഗത്തിൽ വിവാഹമുള്‍പ്പെടെയുള്ള പൊതുചടങ്ങുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇതോടൊപ്പം വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാത്രി ഒന്‍പത് മണിവരെയായി നിജപ്പെടുത്താനും തീരുമാനിച്ചിരുന്നു. തുടർന്ന് നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് ചീഫ്‌ സെക്രട്ടറി കൈമാറി. ഇത് അഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരിക്കുന്നത്.

ഉത്തരവ് പ്രകാരം പൊതുചടങ്ങുകളുടെ സമയ പരിധി രണ്ട് മണിക്കൂറാക്കി നിജപ്പെടുത്തി. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ 200 ആയും അടച്ചിട്ട മുറികളില്‍ 100 ആയും നിജപ്പെടുത്തി. പൊതുപരിപാടികളില്‍ ഭക്ഷണവിതരണം പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. പാക്കറ്റ് ഭക്ഷണം വിതരണം ചെയ്യാം. കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നെഗറ്റീവായവര്‍ക്കും നിയന്ത്രണത്തില്‍ ഇളവുണ്ട്. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ 50 ശതമാനം ആളുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

സംസ്ഥാനത്തിനുള്ളിലെ യാത്രകള്‍ക്കും സംസ്ഥാനാന്തര യാത്രകള്‍ക്കും വിലക്കില്ല. എന്നാല്‍ ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഇഫ്‌താര്‍ സംഗമത്തില്‍ അടക്കം മതപരമായ ചടങ്ങുകളില്‍ ഒത്തുചേരല്‍ ഒഴിവാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ജില്ലകളിലെ സാഹചര്യം അനുസരിച്ച് കലക്‌ടര്‍മാര്‍ക്ക് 144 പ്രഖ്യാപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ABOUT THE AUTHOR

...view details