കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 1211 കൊവിഡ് കേസുകൾ കൂടി; 970 പേർക്ക് രോഗമുക്തി - വൈറസ് വ്യാപനം കേരളം

covid kerala  കേരളം കൊവിഡ്  കേരളം കൊറോണ വൈറസ്  വൈറസ് വ്യാപനം കേരളം  virus spread in kerala
covid

By

Published : Aug 9, 2020, 5:59 PM IST

Updated : Aug 9, 2020, 7:41 PM IST

17:16 August 09

1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. നിലവിൽ ചികിത്സയിൽ കഴിയുന്നത് 12,347 രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 1,211 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. 970 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 78 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കാസർകോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ (67), എറണാകുളം പള്ളുരുത്തി സ്വദേശി കെ.വി. റാഫി (64) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 108 ആയി. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. 12,347 രോഗികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രോഗബാധിതരായ 21,836 പേർ സുഖം പ്രാപിച്ചു.  

ഒടുവിൽ രോഗം റിപ്പോർട്ട് ചെയ്‌തതിൽ ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്തും (292), കുറവ് രോഗികൾ ഇടുക്കി(17)യിലുമാണ്. മലപ്പുറം - 170, കോട്ടയം - 139, ആലപ്പുഴ - 110, കൊല്ലം - 106, പാലക്കാട് - 78, കോഴിക്കോട് - 69, കാസർകോട് - 56, എറണാകുളം- 54, കണ്ണൂര്‍ - 41, പത്തനംതിട്ട - 30, വയനാട് - 25 , തൃശൂര്‍- 24 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്.  

ഏറ്റവുമധികം സമ്പർക്ക രോഗികളും തലസ്ഥാനത്ത് ( 281) തന്നെയാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. മലപ്പുറം - 145, കോട്ടയം - 115, ആലപ്പുഴ - 99, കൊല്ലം - 88, കോഴിക്കോട് - 56, പാലക്കാട്, കാസർകോട് ജില്ലകളിൽ - 49 പേർക്ക് വീതം, എറണാകുളം - 48, കണ്ണൂര്‍ - 28, വയനാട് - 24, തൃശൂര്‍ - 17, ഇടുക്കി - 14, പത്തനംതിട്ട - 13 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള സമ്പര്‍ക്കരോഗ വ്യാപനം. മലപ്പുറത്ത് ഒരു എയര്‍ ക്രൂവിനും കണ്ണൂരിൽ രണ്ട് ഡി.എസ്.സി. ജീവനക്കാര്‍ക്കും എറണാകുളത്ത് ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലായി 1,49,357 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ  1,37,615 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 11,742 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 1278 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   

രോഗമുക്തി നേടിയവരിൽ 138 പേരും എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ്. പത്തനംതിട്ട - 116, കാസർകോട് - 115, മലപ്പുറം - 109, തിരുവനന്തപുരം - 101, പാലക്കാട് - 80, തൃശൂര്‍ - 57, കോട്ടയം - 56, വയനാട് - 48, കൊല്ലം - 43, ആലപ്പുഴ - 35, ഇടുക്കി - 31, കോഴിക്കോട് - 30, കണ്ണൂര്‍ - 11 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,745 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയലന്‍സ്, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്‍റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ആകെ 9,84,208 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ 4,989 എണ്ണത്തിന്‍റെ പരിശോധന ഫലം വരാനുണ്ട്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,37,683 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1193 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകൾ കൂടി നിശ്ചയിച്ചു. എറണാകുളത്തെ ഉദയംപേരൂര്‍ (കണ്ടെയ്‌ന്‍മെന്‍റ് സോണ്‍ വാര്‍ഡ് 10), മുളവുകാട് (1, 15), കുഴുപ്പിള്ളി (6, 11), ഐകരനാട് (1), മുഴവന്നൂര്‍ (3, 4 , 8), പുലിപ്പാറ (സബ് വാര്‍ഡ് 18), അയ്യംപുഴ (9), പാറക്കടവ് (സബ് വാര്‍ഡ് 5), പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി (15), തൃത്താല (6), മാത്തൂര്‍ (15), കണ്ണാടി (10), തച്ചനാട്ടുകര (6), കോട്ടായി (3), നെന്മാറ (19), എരുത്തേമ്പതി (13), തൃശൂര്‍ ജില്ലയിലെ വരന്തരപ്പള്ളി (22), മതിലകം (10), പാറളം (1, 8, 9, 12), പരിയാരം (4, 5), ചേലക്കര (7, 8), കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ (12), കട്ടിപ്പാറ (2, 3, 4, 7, 8,), കൂത്താളി (5), പുതുപ്പാടി (16), കായണ (3), പത്തനംതിട്ടയിലെ മലയാലപ്പുഴ (4), ഏറത്ത് (6, 8), ഇടുക്കിയിലെ ഉപ്പുതുറ (16), കുമളി (7, 8, 9, 12), മലപ്പുറത്തെ നിറമരുതൂര്‍ (16, 17), കോട്ടക്കല്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), കൊല്ലത്ത് നിലമേല്‍ (1, 2, 13), വയനാട്ടിൽ  മുള്ളന്‍കൊല്ലി (18, 33) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം എട്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. എറണാകുളത്ത് നെടുമ്പാശേരി (സബ് വാര്‍ഡ് 15), ചേന്ദമംഗലം (വാര്‍ഡ് 9), ആലങ്ങാട് (11, 14, 15), മലപ്പുറത്ത് കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പള്ളിക്കല്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കൊല്ലം ജില്ലയിലെ ഇട്ടിവ (2, 4, 5, 12, 20), തൃശൂരിലെ വരവൂര്‍ (2) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ 524 ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളത്.  

Last Updated : Aug 9, 2020, 7:41 PM IST

ABOUT THE AUTHOR

...view details