തിരുവനന്തപുരം:സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് കൊവിഡ് ദ്രുത പരിശോധന നടത്തും. തൃശൂർ, ആലപ്പുഴ ,കാസർകോട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ഇന്ന് പരിശോധന.ആയിരത്തിലധികം സാമ്പിളുകൾ ശേഖരിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം.
അഞ്ച് ജില്ലകളിലെ ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് ദ്രുത പരിശോധന - അഞ്ച് ജില്ലകളിലെ ആരോഗ്യ പ്രവർത്തകർ
തൃശൂർ, ആലപ്പുഴ ,കാസർകോട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ഇന്ന് ദ്രുത പരിശോധന.15000 ദ്രുത പരിശോധന ഒരാഴ്ചകൊണ്ട് നടത്താനാണ് സർക്കാർ ശ്രമം.
അഞ്ച് ജില്ലകളിലെ ആരോഗ്യ പ്രവർത്തകർക്കിന്ന് കൊവിഡ് ദ്രുത പരിശോധന
മൂന്നാംഘട്ടത്തിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചിരുന്നു. രോഗികളുമായി നേരിട്ട് ഇടപെടുന്നവർ ആയതിനാലാണ് ആരോഗ്യ പ്രവർത്തകർക്ക് ആദ്യം പരിശോധന നടത്തുന്നത്. സമൂഹ വ്യാപനം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് സംസ്ഥാനത്ത് ദ്രുത പരിശോധന. 15000 ദ്രുത പരിശോധന ഒരാഴ്ചകൊണ്ട് നടത്താനാണ് സർക്കാർ ശ്രമം.