തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടണ്ണെല്‍ കേന്ദ്രത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയത്. കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
വോട്ടണ്ണെല്‍ കേന്ദ്രത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി - kerala election news
വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
· മൂക്കും വായും മൂടുന്ന വിധത്തില്‍ മാസ്‌ക് ധരിക്കണം
· മാസ്‌കില്‍ ഇടയ്ക്കിടെ സ്പര്‍ശിക്കരുത്
· സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തി ഇടരുത്
· അണുവിമുക്തമാക്കാത്ത കൈകള്‍ കൊണ്ട് കണ്ണ്, വായ്, മൂക്ക് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്
· അടുത്തുള്ള ആളുമായി രണ്ടു മീറ്റര്‍ അകലം പാലിക്കുക
· ഗ്ലൗസ്, ഫെയ്സ് ഷീല്‍ഡ് എന്നിവ ധരിക്കുന്നത് അഭികാമ്യം
· കൂട്ടം കൂടി നില്‍ക്കരുത്
· കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക
· പൊതു ഇടങ്ങളില്‍ സ്പര്‍ശിക്കേണ്ടി വന്നാല്‍ ഉടനടി കൈകള്‍ അണുവിമുക്തമാക്കണം
· ശുചിമുറികള്‍ ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക
· ശുചിമുറികളില്‍ കയറുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം
· ഭക്ഷണ സാധനങ്ങള്‍, കുടിവെള്ളം, പേന തുടങ്ങിയവ കൈമാറരുത്
· സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക