തിരുവനന്തപുരം: സംസ്ഥാനം ഗുരുതരമായ സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നതെന്ന സൂചന നല്‍കി കഴിഞ്ഞ 24 മണിക്കൂറിലെ കൊവിഡ് കണക്കുകൾ. ആദ്യഘട്ടത്തിൽ വൻതോതിൽ കൊവിഡ് റിപ്പോർട്ട് ചെയ്‌ത ഡൽഹിയും മഹാരാഷ്ട്രയും കർണാടകയും കടന്ന് കേരളം രോഗികളുടെ എണ്ണത്തിൽ മുന്നിലാണ്. കേരളത്തിൽ 11,755 പേർക്കാണ് ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ചത്. 11,517 കേസുകൾ റിപ്പോർട്ട് ചെയ്‌ത കർണാടക രണ്ടാം സ്ഥാനത്തും 11,416 കേസുകളുമായി മഹാരാഷ്ട്ര മൂന്നാമതുമാണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലും കേരളം ഏറെ മുന്നിലാണ്. 17.74 ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കുള്ളിലെ ശരാശരി 13.73 ആണ്.
സ്ഥിതി അതീവ ഗുരുതരം; കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് നിരക്കിൽ കേരളം മുന്നിൽ - കൊവിഡ് രോഗികൾ കേരളം
വരും ദിവസങ്ങളിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ കൂടുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. രോഗബാധിതരിൽ 90 ശതമാനവും സമ്പർക്ക രോഗികളായതാണ് കാരണം. കടുത്ത നിയന്ത്രണം എന്ന നിർദേശത്തിലേക്ക് സർക്കാരിനെ ചിന്തിപ്പിക്കുന്നതാണ് ഉയർന്ന കൊവിഡ് നിരക്ക്.
കൊവിഡ്
മറ്റ് സംസ്ഥാനങ്ങളിൽ രോഗബാധയുടെ തീവ്രത കുറഞ്ഞു വരുമ്പോഴാണ് കേരളത്തിൽ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നത്. വരും ദിവസങ്ങളിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ കൂടുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. രോഗബാധിതരിൽ 90 ശതമാനവും സമ്പർക്ക രോഗികളായതാണ് കാരണം. കടുത്ത നിയന്ത്രണം എന്ന നിർദേശത്തിലേക്ക് സർക്കാരിനെ ചിന്തിപ്പിക്കുന്നതാണ് ഉയർന്ന കൊവിഡ് നിരക്ക്. അതേസമയം സംസ്ഥാനത്ത് ആശ്വാസമാകുന്നത് കൊവിഡ് മരണങ്ങൾ നിയന്ത്രിക്കാൻ ആരോഗ്യ മേഖലയ്ക്ക് കഴിയുന്നുവെന്നതാണ്.