തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികള്‍ ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ (30 - 31 മെയ് 2022) റിപ്പോര്‍ട്ട് ചെയ്തത് 1197 കേസുകളാണ്. മാര്‍ച്ച് 15ന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്.
ഇതോടെ രാജ്യത്ത് ഏറ്റവുവധികം കൊവിഡ് ബാധിതരുള്ള സംസ്ഥാനം കേരളമായി. അഞ്ച് പേര്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. 644 പേർ രോഗമുക്തി നേടിയിട്ടുണ്ട്. മെയ് മാസം ആദ്യവാരത്തില്‍ 250 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മെയ് അവസാനത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 726 ആയി വര്‍ധിച്ചു.
മെയ് മാസത്തില്‍ 15328 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗ ബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലും കുറവ് കാസര്‍കോടുമാണ്. തിരുവനന്തപുരം 872, കൊല്ലം 68, പത്തനംതിട്ട 191, ആലപ്പുഴ 141, കോട്ടയം 710, ഇടുക്കി 130, എറണാകുളം 1804, തൃശ്ശൂര്‍ 167, പാലക്കാട് 236, മലപ്പുറം 57, കോഴിക്കോട് 385, വയനാട് 38, കണ്ണൂര്‍ 26, കാസര്‍കോട് 22 എന്നിങ്ങനെയാണ് തിങ്കളാഴ്‌ച വരെയുള്ള ജില്ല തിരിച്ചുള്ള കൊവിഡ് കണക്കുകള്‍.
നിലവില്‍ സംസ്ഥാനത്ത് 4847 പേരാണ് ചികിത്സയിലുള്ളത്. 8.54 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്ത് ഇതുവരെ 6557056 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 69742 മരണങ്ങള്‍ കൊവിഡ് രോഗം മൂലമാണെന്ന് സ്ഥിരീകരിച്ചു. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കൊവിഡ് വര്‍ധനയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. രോഗ ബാധ കണക്കിലെടുത്ത് സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. രാജ്യ വ്യാപകമായി കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
also read:'ജാഗ്രത കൈവിടരുത്, മാസ്‌ക് മുഖ്യം': സ്‌കൂള്‍ തുറക്കലില്‍ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്