കൊവിഡ് ചികിത്സയിലായിരുന്ന വൃദ്ധ ആത്മഹത്യ ചെയ്‌തു - covid patient suicide
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തോടെ മരിക്കുകയായിരുന്നു
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വൃദ്ധ ആത്മഹത്യ ചെയ്‌തു. കെഎച്ച്ആർഡബ്ലുഎസ് ഐസോലേഷൻ മുറിയിൽ ചികിത്സയിലായിരുന്ന 72 കാരിയാണ് വാർഡിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ചത്. വ്യാഴാഴ്‌ച രാത്രി ഏഴരയോടെയാണ് സംഭവം. ഡ്യൂട്ടി നഴ്‌സ് ഭക്ഷണം നൽകിയ ശേഷം കഴിച്ചു തീർന്നോയെന്ന് വന്നു നോക്കിയപ്പോഴാണ് ആത്മഹത്യക്ക് ശ്രമിക്കുന്നത് കണ്ടത്. തുടർന്ന് ജീവനക്കാർ കെട്ടഴിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.