തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരസഭാ പരിധിയിൽ കടകളിലെയും ഹോട്ടലുകളിലെയും പരിശോധന കർശനമാക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം. പ്രധാനമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. കഴിഞ്ഞ ദിവസം ഹെൽത്ത് ഇൻസ്പെക്‌ടർമാരുടെ നേതൃത്വത്തിൽ 125 കടകളിൽ പരിശോധന നടത്തിയിരുന്നു.
തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; പരിശോധന ശക്തമാക്കി ആരോഗ്യ വിഭാഗം - ആരോഗ്യ വിഭാഗം
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും ആരോഗ്യ വിഭാഗം പരിശോധിക്കുക. ഹെൽത്ത് ഇൻസ്പെക്‌ടർമാരും ഉദ്യോഗസ്ഥരും നഗരസഭയുടെ 25 ഹെൽത്ത് സോണുകളിലും യൂണിഫോമിലാണ് പരിശോധനക്ക് എത്തുക
തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം; പരിശോധന ശക്തമാക്കി ആരോഗ്യ വിഭാഗം
ഹെൽത്ത് ഇൻസ്പെക്‌ടർമാരും ഉദ്യോഗസ്ഥരും നഗരസഭയുടെ 25 ഹെൽത്ത് സോണുകളിലും യൂണിഫോമിലാണ് പരിശോധനക്ക് എത്തുക. മാസ്‌ക്, സാനിറ്റൈസർ, ഗ്ലൗസ് എന്നിവ കടകളിലും ഹോട്ടലുകളിലും നിർബന്ധമായും ഉണ്ടായിരിക്കണം. വീഴ്‌ച വരുത്തിയതായി കണ്ടാൽ നടപടിയെടുക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
ഐ.പി ബിനു അറിയിച്ചു.