തിരുവനന്തപുരം: ഏഴു ജില്ലകളിലെ കൊവിഡ് വ്യാപനം അതിഗുരുതരമെന്ന് ഐ.എം.എയുടെ പഠന റിപ്പോർട്ട്. കണ്ണൂർ, പാലക്കാട്, കൊല്ലം ജില്ലകളിൽ ഒരു മാസത്തിനിടെ രോഗികളുടെ എണ്ണത്തിൽ 200 മുതൽ 300 ശതമാനം വരെ വർധനയുണ്ടായി. കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ 200 ശതമാനത്തിനടുത്താണ് വർധന. 300 ശതമാനം വരെ ഇനിയും രോഗികളുടെ എണ്ണം വർധിക്കുമെന്ന മുന്നറിയിപ്പും ഐ.എം.എ നൽകുന്നു.
ഏഴു ജില്ലകളിലെ കൊവിഡ് വ്യാപനം അതിഗുരുതരം: ഐ.എം.എ - കൊവിഡ് വ്യാപനം ഐഎംഎ റിപ്പോര്‍ട്ട്
കണ്ണൂർ, പാലക്കാട്, കൊല്ലം ജില്ലകളിൽ ഒരു മാസത്തിനിടെ രോഗികളുടെ എണ്ണത്തിൽ 200 മുതൽ 300 ശതമാനം വരെ വർധനയുണ്ടായതായി റിപ്പോര്‍ട്ട്.
ഏഴു ജില്ലകളിലെ കൊവിഡ് വ്യാപനം അതിഗുരുതരം: ഐ.എം.എ
ഓഗസ്റ്റ് 29 ന് 928 രോഗികൾ മാത്രമുണ്ടായിരുന്ന കണ്ണൂരിൽ സെപ്റ്റംബർ 26 ആയപ്പോൾ എണ്ണം 3252ലേക്ക് ഉയർന്നു. 294 ശതമാനമാണ് വർധന. പാലക്കാട്ടെ വർധന 226 ശതമാനമാണ്. കൊല്ലത്ത് രോഗബാധിതർ 1370 ൽ നിന്ന് 4360 ൽ എത്തി. 218 ശതമാനമാണ് കൂടിയത്. പ്രതിദിന രോഗികളുടെ എണ്ണം 1000 കടക്കുന്നുണ്ടെങ്കിലും തിരുവനന്തപുരത്തെ വർധന 80 ശതമാനമേയുള്ളു. മറ്റു ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ രോഗവ്യാപനം കുറവുണ്ടെന്നും ഐ.എം.എ റിപ്പോർട്ടില്‍ പറയുന്നു.
Last Updated : Sep 29, 2020, 1:09 PM IST