തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് ഒപി ഇന്നുമുതല്‍ വീണ്ടും ഡീലക്‌സ് പേ വാര്‍ഡിലേയ്ക്ക് മാറ്റി. കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലാണ് രോഗികള്‍ക്ക് കാലതാമസമില്ലാതെ ചികിത്സ ലഭ്യമാക്കാന്‍ കൊവിഡ് ഒപി ഡീലക്‌സ് പേ വാര്‍ഡില്‍ നിന്നും പുതിയ അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റിയത്.
നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ കൊവിഡ് ഒപി പഴയതുപോലെ ഡീലക്‌സ് പേ വാര്‍ഡിലേയ്ക്കുമാറ്റാനും പുതിയ അത്യാഹിത വിഭാഗം അടിയന്തര ചികിത്സകള്‍ക്കായി തുറന്നുകൊടുക്കാനും അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.