തിരുവനന്തപുരം:പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന സർക്കാർ നിർദ്ദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തി. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രവാസികളോടുള്ള മുഖ്യമന്ത്രിയുടെ ക്രൂരത അംഗീകരിക്കാനാവില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി സഹസ്ര കോടീശ്വരൻമാരുടെ തടവുകാരനായി മാറി.
പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദേശം; ഉപവാസ സമരവുമായി ചെന്നിത്തല - സെക്രട്ടേറിയേറ്റ്
സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരം വൈകിട്ട് അഞ്ച് മണിക്ക് അവസാനിച്ചു.
പ്രവാസികളുടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉപവാസ സമരവുമായി ചെന്നിത്തല
ട്രെയിനിലും ബസിലും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടെന്നിരിക്കെ എന്തിനാണ് വിമാനത്തിൽ വരുന്നവർക്ക് അത് വേണമെന്ന് വാശി പിടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പ്രവാസികളെ സർക്കാർ പറ്റിക്കുകയാണ്. മുഖ്യമന്ത്രി പറയുന്നതെല്ലാം കള്ളമാണെന്നും ചെന്നിത്തല പറഞ്ഞു. എം.കെ മുനീർ അടക്കം യുഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കളും സമരത്തിന് ഐക്യദാർഢ്യം അറിയിച്ചു. വൈകിട്ട് അഞ്ചു മണിക്ക് സമരം അവസാനിച്ചു.
Last Updated : Jun 19, 2020, 4:57 PM IST