തിരുവനന്തപുരം:ചാർട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് എത്തുന്നവർക്ക് കൊവിഡ് മുക്ത രേഖ വേണമെന്ന് സർക്കാർ ഉത്തരവിനെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഉത്തരവ് പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണ്. പ്രവാസികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും അപ്രായോഗികവുമാണിത്. പല ഗൾഫ് നാടുകളിലും ഇത്തരം രേഖ ലഭിക്കാൻ പ്രയാസമാണ്.
കേരളത്തിലെത്തുന്നവര്‍ക്ക് കൊവിഡ് മുക്ത രേഖ; വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ - kpcc president statement
പ്രവാസികളോട് സർക്കാർ കാണിക്കുന്ന ക്രൂരതയാണിതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു.
ചാർട്ടേഡ് വിമാനങ്ങളില്‍ എത്തുന്നവർക്ക് പരിശോധന സർട്ടിഫിക്കറ്റ്; വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
പ്രവാസി സംഘടനകളുടെ കാരുണ്യത്തിൽ ലഭിക്കുന്ന ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലെത്താമെന്ന പലരുടെ മോഹമാണ് ഇതോടെ ഇല്ലാതാകുന്നതെന്നും മുഖ്യമന്ത്രിയും സർക്കാരും പ്രവാസികളെ ദ്രോഹിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.