തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് ഉന്നതതല യോഗം ഇന്ന് ചേരും. വിവിധ രാജ്യങ്ങളിൽ കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അവലോകനത്തിന് ഉന്നതതല യോഗം ചേരുന്നത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം ഇന്ന് - covid meeting
വിവിധ രാജ്യങ്ങളിൽ കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അവലോകനത്തിന് ഉന്നതതല യോഗം ചേരുന്നത്.
കൂടുതൽ ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും ആവശ്യമാണെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അതീവ വ്യാപന സാധ്യതയുള്ള വൈറസ് പരക്കുന്നതിനാലാണ് ജാഗ്രതാ നിർദേശം. ബ്രിട്ടനിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരും ആ.ർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമാക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങളെല്ലാം വിശദമായി ചർച്ച ചെയ്‌ത് കേരളത്തിൻ്റെ പ്രതിരോധപ്രവർത്തനങ്ങൾ ഏതുതരത്തിൽ വേണമെന്ന് ഇന്നത്തെ ഉന്നതതല യോഗം യോഗത്തിൽ തീരുമാനിക്കും. തെരഞ്ഞെടുപ്പിന് ശേഷമുള്ള കൊവിഡ് വ്യാപനവും ഇന്നത്തെ യോഗം പരിശോധിക്കും. കൊവിഡ് വാക്‌സിൻ വിതരണത്തിനുള്ള ഒരുക്കങ്ങളും യോഗത്തിൻ്റെ അജണ്ടയിലുണ്ട്.