കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് മെഗാ പരിശോധന പുരോഗമിക്കുന്നു - കൊവിഡ് പരിശോധന

ഇന്നും നാളെയുമായി രണ്ടരലക്ഷം പരിശോധനകൾ നടത്തിയേക്കും. ആർടിപിസിആർ പരിശോധനകളാണ് അധികവും നടത്തുന്നത്.

കൊവിഡ് മെഗാ പരിശോധന  covid mass test  vaccination  വാക്‌സിനേഷൻ  തിരുവനന്തപുരം  കൊവിഡ്  കൊവിഡ്19  covid  covid19  rtpcr test  ആർടിപിസിആർ  കൊവിഡ് പരിശോധന  covid test
covid mass test

By

Published : Apr 16, 2021, 4:12 PM IST

Updated : Apr 16, 2021, 5:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മെഗാ പരിശോധന പുരോഗമിക്കുന്നു. ഇന്നും നാളെയുമായി രണ്ടരലക്ഷം പരിശോധനകൾ നടത്താനുള്ള ആരോഗ്യ വകുപ്പിന്‍റെ തീരുമാനപ്രകാരമാണ് പരിശോധന. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പ്രവർത്തകരും മുൻഗണന നൽകി പരമാവധി പേരെ പരിശോധനയ്‌ക്ക് വിധേയരാക്കുന്നുണ്ട്. ജില്ലയിൽ മെഗാ പരിശോധനയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡിഎംഒ ഡോ. കെഎസ് ഷിനു പറഞ്ഞു. ആർടി പിസിആർ പരിശോധനകളാണ് അധികവും നടത്തുന്നത്.

സംസ്ഥാനത്ത് കൊവിഡ് മെഗാ പരിശോധന പുരോഗമിക്കുന്നു

കൂടുതൽ വായനയ്‌ക്ക്:സംസ്ഥാനത്ത് മെഗാ കൊവിഡ് പരിശോധനക്ക് തുടക്കം

അതേസമയം ജില്ലയിൽ വാക്‌സിൻ ക്ഷാമം തുടരുകയാണ്. 188 കേന്ദ്രങ്ങളിൽ 24 കേന്ദ്രങ്ങൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. വെള്ളിയാഴ്‌ച വൈകിട്ട് കൊവിഷീൽഡിന്‍റെ 2 ലക്ഷം ഡോസ് കൂടി എത്തുമെന്നും ശനിയാഴ്‌ച മുതൽ വാക്‌സിൻ വിതരണം കാര്യക്ഷമമാകുമെന്നും ഡിഎംഒ വ്യക്തമാക്കി.

കൂടുതൽ വായനയ്‌ക്ക്:സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ ഇന്നും നാളെയുമായി എത്തുമെന്ന് ചീഫ് സെക്രട്ടറി

Last Updated : Apr 16, 2021, 5:36 PM IST

ABOUT THE AUTHOR

...view details