തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്തെ നിയന്ത്രണങ്ങളുടെ കാര്യത്തിൽ നാളെ മുഖ്യമന്ത്രി തീരുമാനമറിയിക്കും. ഇളവുകളുടെ കാര്യത്തിൽ കൂട്ടായ തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് മന്ത്രി കെ.കെ.ശൈലജ - covid restrictions
സംസ്ഥാനത്തെ നിയന്ത്രണങ്ങളുടെ കാര്യത്തിൽ നാളെ മുഖ്യമന്ത്രി തീരുമാനമറിയിക്കും.
കേരളം കൊവിഡ് മുക്തമായെന്ന് കരുതാനാവില്ല. ഏഴ് ജില്ലകളിൽ ആശ്വാസമുണ്ടെങ്കിലും പൂർണമായും കൊവിഡ് വിമുക്തമായെന്ന് പറയാനാകില്ല. കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ട ഗർഭിണിയായ യുവതിയെ വീട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. അതിർത്തി വിട്ടുപോകരുതെന്ന കേന്ദ്രനിർദേശത്തെ തുടർന്നാണ് അവർക്ക് കേരളത്തിൽ കടക്കാനാകാതെ വന്നത്. യുവതിയെ മാത്രം വീട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിയതായും യുവതിയോടൊപ്പമുണ്ടായിരുന്നവർ അതിർത്തിയിൽ നിരീക്ഷണത്തിൽ തുടരണമെന്നും മന്ത്രി വ്യക്തമാക്കി.