തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു. ചൊവ്വാഴ്‌ച 2271 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറ് ദിവസങ്ങളിലായി ആയിരത്തിന് മുകളിലായിരുന്നു കൊവിഡ് ബാധിതരുടെ എണ്ണം.
622 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളത്താണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 406, കോട്ടയം 274, കോഴിക്കോട് 241 എന്നിങ്ങനെയാണ് വ്യാപനം കൂടിയ മറ്റ് ജില്ലകളിലെ കണക്ക്. കൂടാതെ രണ്ട് മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.