തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പൊതുഗതാഗത നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് ഉന്നതതലയോഗം ചേരും. ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു, ട്രാൻസ്പോർട്ട് കമ്മീഷണർ എംആർ അജിത് കുമാർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഓൺലൈനായാണ് യോഗം.
ജീവനക്കാരിൽ കൊവിഡ് വ്യാപനം ഉണ്ടായതോടെ കെഎസ്ആർടിസി കഴിഞ്ഞ ദിവസം നാനൂറിലേറെ സർവീസുകൾ റദ്ദാക്കിയിരുന്നു. ബസുകളിൽ കയറ്റാവുന്ന ആൾക്കാരുടെ എണ്ണം സംബന്ധിച്ചും യോഗത്തിൽ തീരുമാനിക്കും.
കൊവിഡ്: സംസ്ഥാനത്തെ പൊതുഗതാഗത നിയന്ത്രണങ്ങളില്‍ ഇന്ന് തീരുമാനം - പൊതുഗതാഗത നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് ഉന്നതതലയോഗം
ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു, ട്രാൻസ്പോർട്ട് കമ്മീഷണർ എംആർ അജിത് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം ചേരും.
കൊവിഡ്: സംസ്ഥാനത്തെ പൊതുഗതാഗത നിയന്ത്രണങ്ങളില്‍ ഇന്ന് തീരുമാനം
TAGGED:
covid restrictions kerala