തിരുവനന്തപുരം: കൊവിഡ് 19ന് എതിരായ പ്രതിരോധത്തില്‍ കേരളത്തിന്‍റെ പോരാട്ടം ഫലം കാണുന്നതായി ആരോഗ്യ മന്ത്രി കെകെ ശൈലജ. കഴിഞ്ഞ ദിവസത്തെ പരിശോധന ഫലങ്ങൾ ആശ്വാസമാണ്. എന്നാല്‍ പൂർണമായും ആശ്വാസം നല്‍കുന്നതല്ല. ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
പോരാട്ടം ഫലം കണ്ടു, കൂടുതല്‍ ഫലങ്ങൾ നെഗറ്റീവാകുമെന്ന് പ്രതീക്ഷ; ആരോഗ്യമന്ത്രി
കാസർകോട് കഴിഞ്ഞ ദിവസം പോസീറ്റീവ് കേസുകൾ ഇല്ലാത്തതും കൂടുതൽ പേർ സുഖം പ്രാപിച്ചതും നല്ല ലക്ഷണമാണെന്നും ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പോരാട്ടം ഫലം കണ്ടു, കൂടുതല്‍ ഫലങ്ങൾ ഇന്ന് നെഗറ്റീവാകുമെന്ന് പ്രതീക്ഷ; ആരോഗ്യമന്ത്രി
ഒരു കണ്ണി എവിടെ എങ്കിലും ഉണ്ടെങ്കിൽ രോഗം വീണ്ടും വരാൻ സാധ്യതയുണ്ട്. കൊവിഡിനെതിരെയുള്ള പ്രവർത്തനങ്ങൾ ഫലം കണ്ട് തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. കാസർകോട് കഴിഞ്ഞ ദിവസം പോസീറ്റീവ് കേസുകൾ ഇല്ലാത്തതും കൂടുതൽ പേർ സുഖം പ്രാപിച്ചതും നല്ല ലക്ഷണമാണ്. സംസ്ഥാനത്ത് ഇന്ന് കൂടുതൽ പേർ രോഗവിമുക്തരാകാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രവാസികൾ വന്നാൽ അവരെ നിരീക്ഷണത്തിൽ ആക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.