തിരുവനന്തപുരം:തലസ്ഥാനത്ത് കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നു. 856 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 708 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 109 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 25 പേർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നവരും നാല് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. ഒരാൾ വിദേശത്തു നിന്നെത്തിയതാണ്. ഒമ്പത് പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 15 വയസ്സിൽ താഴെയുള്ള 72 പേർക്കും 60 വയസ്സിനു മുകളിൽ പ്രായമുള്ള 130 പേർക്കും രോഗം സ്ഥിരീകരിച്ചു. 363 പേർ രോഗമുക്തി നേടി.
തലസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം - Covid expansion in the Thiruvananthapuram
856 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 708 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ
ജില്ലയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂട്ടം കൂടുന്നതും രോഗബാധിതരാകുന്നതും 40 വയസ്സിനു താഴെയുള്ളവരാണ്. ഇത് ഗൗരവത്തിലെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബോധവത്കരണവും പ്രതിരോധ മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും അവ അനുസരിക്കുന്ന പ്രവണത കാണുന്നില്ല. മാളുകളിൽ അവധി ദിനങ്ങളിലും വൈകുന്നേരങ്ങളിലും വലിയ ജനക്കൂട്ടം ഉണ്ടാകുന്നു. പലരും കുട്ടികളുമായാണ് എത്തുന്നത്. ആശുപത്രികൾ കേന്ദ്രീകരിച്ചും ആൾക്കൂട്ടമുണ്ടാകുന്നു. പരിശോധനയ്ക്കെത്തുന്ന ഗർഭിണികൾ ആശുപത്രി പരിസരത്തെ കടകളിൽ കയറുകയും ഷോപ്പിംഗ് നടത്തുകയും ചെയ്യുന്നത് രോഗവ്യാപനത്തിന്‍റെ തോത് ഉയർത്തുന്നു.
ജില്ലയിൽ മരിക്കുന്നവരിൽ വലിയ ശതമാനവും 60 വയസ്സിന് മുകളിലുള്ളവരായതിനാൽ വീടിന് പുറത്തു പോയി മടങ്ങുന്ന കുടുംബാംഗങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
TAGGED:
തലസ്ഥാനത്ത് കൊവിഡ്