തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഒരാഴ്ച ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ഐ.എം.എ. പൊതുജനങ്ങളെ കൂട്ടം കൂടാൻ അനുവദിക്കാതിരിക്കുക വഴി മാത്രമെ രോഗവ്യാപനം തടയാൻ കഴിയൂ. ആഘോഷങ്ങളും ചടങ്ങുകളും പൂർണമായും നിരോധിക്കണം. വിവാഹം ,മരണനാന്തര ചടങ്ങുകൾ തുടങ്ങിയവയിൽ കർശന നിയന്ത്രണം കൊണ്ടുവരണം. അനാവശ്യ യാത്രകൾ തീർത്തും നിർത്തലാക്കണം. ദിവസം ഒന്നര ലക്ഷത്തോളം പരിശോധനകൾ എങ്കിലും നടത്തണം.
കൊവിഡ് വ്യാപനം; ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ഐഎംഎ
ആഘോഷങ്ങളും ചടങ്ങുകളും പൂർണമായും നിരോധിക്കണം. വിവാഹം ,മരണനാന്തര ചടങ്ങുകൾ തുടങ്ങിയവയിൽ കർശന നിയന്ത്രണം കൊണ്ടുവരണം. അനാവശ്യ യാത്രകൾ തീർത്തും നിർത്തലാക്കണം. ദിവസം ഒന്നര ലക്ഷത്തോളം പരിശോധനകൾ എങ്കിലും നടത്തണം.
കൊവിഡ് വ്യാപനം; ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ഐഎംഎ
ഓരോ ദിവസത്തെയും പോസിറ്റീവ് രോഗികളുടെ എണ്ണത്തിന്‍റെ അഞ്ച് മുതൽ എട്ട് മടങ്ങുവരെ പരിശോധനകൾ നടത്തണം. ആകെ നടത്തുന്ന പരിശോധനകളിൽ അഞ്ച് ശതമാനം എങ്കിലും ജനിതകമാറ്റം സംഭവിക്കുന്നോ എന്ന് പഠിക്കുകയും ചെയ്യണം. ഓക്സിജൻ, റെംഡെസിവിർ പോലുള്ള മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. ഐ സി യു ,വെൻ്റിലേറ്റർ, ആശുപത്രികൾ കിടക്കകൾ എന്നിവയുടെ എണ്ണം വർധിപ്പിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.