കേരളം

kerala

ETV Bharat / state

സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്ത; കൊവിഡ് ആരോഗ്യപ്രവര്‍ത്തകര്‍ ഭീതിയില്‍ - covid duty nurses afraid

രോഗം സ്ഥിരീകരിച്ചവരെ പരിചരണത്തിനിടെ സ്പർശിക്കേണ്ടിവരുന്ന നഴ്സുമാർക്ക് പിപിഇ കിറ്റ് പര്യാപ്തമായ സുരക്ഷ നൽകുന്നില്ലെന്ന് ആരോപണം.

nurses in fear of covid spread  തിരുവനന്തപുരം  covid duty nurses afraid  covid duty
കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകർ കടുത്ത ഭീതിയിൽ

By

Published : Jun 26, 2020, 8:54 PM IST

Updated : Jun 26, 2020, 10:47 PM IST

തിരുവനന്തപുരം: മതിയായ പരിശോധനകളും ക്വാറന്‍റൈൻ സൗകര്യവും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകർ കടുത്ത ഭീതിയിൽ. സംസ്ഥാനം സമൂഹവ്യാപന ആശങ്കയിൽ തുടരുമ്പോഴാണ് പ്രതിരോധത്തിലെ നട്ടെല്ലായ നഴ്‌സുമാർ ഭയത്തിലാണ്.

രോഗലക്ഷണങ്ങൾ ഉള്ള ആരോഗ്യപ്രവർത്തകരെ മാത്രം പരിശോധിക്കുന്ന നിലവിലുള്ള രീതി തങ്ങളിലൂടെ സാമൂഹ്യ വ്യാപനത്തിന് വഴിവെച്ചേക്കുമെന്നും ഇവർ ഭയപെടുന്നു. രോഗം സ്ഥിരീകരിച്ചവരെ പരിചരണത്തിനിടെ സ്പർശിക്കേണ്ടിവരുന്ന നഴ്സുമാർക്ക് പിപിഇ കിറ്റ് പര്യാപ്തമായ സുരക്ഷ നൽകുന്നില്ല. പിപിഇ കിറ്റിന്‍റെ കാര്യക്ഷമത സംബന്ധിച്ച് ആഗോളതലത്തിൽ ആശങ്കകളുണ്ട്. രോഗികൾ കുറവായിരുന്ന ആദ്യഘട്ടത്തിലെ സുരക്ഷാ സംവിധാനങ്ങൾ ഈ ഘട്ടത്തിൽ മതിയാവില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകർ കടുത്ത ഭീതിയിൽ

രോഗത്തിന്‍റെ ഗൗരവം കണക്കിലെടുക്കാതെ സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിച്ച് റോഡിലിറങ്ങുകയാണ് പലരും. ജീവൻ പണയംവച്ച് കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരെയെങ്കിലും അത്തരക്കാർ പരിഗണിക്കണമെന്നും ആരോഗ്യ പ്രവർത്തകർ അഭ്യർത്ഥിക്കുന്നു.

Last Updated : Jun 26, 2020, 10:47 PM IST

ABOUT THE AUTHOR

...view details