തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന അർഹരായ തടവുകാർക്ക് രണ്ടാഴ്ചത്തേക്ക് പരോൾ അനുവദിക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചു.
നിലവിൽ പരോൾ ലഭിക്കുന്നവർക്ക് പ്രത്യേക സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം അനുസരിച്ച് പരോൾ അനുവദിക്കാം. പരോൾ ലഭിച്ച് പുറത്തു കഴിയുന്നവർക്ക് തിരിച്ചു ജയിലിലെത്തുകയോ പരോൾ ദീർഘിപ്പിച്ചു നൽകുകയോ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ വായനക്ക്:നാല്‍പ്പതിനായിരവും കടന്നു; സംസ്ഥാനത്ത് അതി തീവ്ര കൊവിഡ് വ്യാപനം
പരോൾ അനുവദിക്കുന്നവരുടെ പട്ടിക ഉടൻ ജയിൽ വകുപ്പ് തയ്യാറാക്കും. തിരികെയെത്തുന്നവർക്ക് നിരീക്ഷണത്തിനു ശേഷമേ ജയിലിൽ പ്രവേശിക്കാനാവൂ. കൊവിഡ് വ്യാപനം തടയാനും ജയിലിലെ ആൾക്കൂട്ടം ഒഴിവാക്കുന്നതിനുമായാണ് തീരുമാനം.
ALSO READ:കൊവിഡ് മൃഗങ്ങളിലേക്കും; സംസ്ഥാനത്തെ മൃഗശാലകളില്‍ ജാഗ്രത
അതേ സമയം സംസ്ഥാനത്ത് കൊവിഡ് രണ്ടാം ഘട്ട വ്യാപനം അതിതീവ്രമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് 41,953 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ്. ഇന്ന് 58 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 5565 ആയി ഉയർന്നിട്ടുണ്ട്.