തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കാനുള്ള നടപടികൾ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴത്തുക വർധിപ്പിക്കുന്നത് അടക്കമുള്ള നടപടികളാണ് മന്ത്രിസഭ പരിഗണിക്കുന്നത്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ നിയമനവും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൻ്റെ പരിഗണനയിലുണ്ട്. സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ തീപിടിത്തം സംബന്ധിച്ച് ഫോറൻസിക് റിപ്പോർട്ടും മന്ത്രിസഭ ചർച്ച ചെയ്യും.
കൊവിഡ് പ്രതിരോധ പ്രവർത്തനം മന്ത്രിസഭാ യോഗം ചർച്ച ചെയ്യും - കൊവിഡ് പ്രതിരോധ പ്രവർത്തനം
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ നിയമനവും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൻ്റെ പരിഗണനയിലുണ്ട്
കൊവിഡ് പ്രതിരോധ പ്രവർത്തനം;മന്ത്രിസഭാ യോഗം ചർച്ച ചെയ്യും
അൺലോക്കിന്‍റെ ഭാഗമായി ലോക്ക് ഡൗണിൽ കൂടുതൽ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നീക്കിയിരുന്നു. ഇവയിൽ ഏതൊക്കെ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് മന്ത്രിസഭയിൽ ചർച്ച ചെയ്യും. ബാറുകൾക്ക് പൂർണ്ണമായ പ്രവർത്തന അനുമതി നൽകുന്നതും സർക്കാരിന്‍റെ പരിഗണനയിലുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ചകൾക്ക് ശേഷം നാളെ വിദഗ്ധ സമിതി ബാറുകൾ തുറക്കുന്നത് സംബന്ധിച്ച് യോഗം ചേരുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാളെ ഉണ്ടാകും.