കേരളം

kerala

ETV Bharat / state

കൊവിഡ്‌ പ്രതിരോധം; മുഖ്യമന്ത്രി എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ചു - CM called a meeting of MPs and MLAs

മെയ് 26ന് രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം.

തിരുവനന്തപുരം  കൊവിഡ്‌ പ്രതിരോധം  covid defense  CM called a meeting of MPs and MLAs  state news
കൊവിഡ്‌ പ്രതിരോധം; മുഖ്യമന്ത്രി എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ചു

By

Published : May 23, 2020, 12:09 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ്‌ രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രി എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ചു. മെയ് 26ന് രാവിലെ 10.30ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം. എം.എൽ.എമാരും എം.പിമാരും ജില്ലാ കല‌ക്ടറേറ്റിലെത്തി വീഡിയോ കോൺഫറൻസിൽ സംബന്ധിക്കാനാണ് നിർദേശം.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തെ എം.പിമാരെ സർക്കാർ പൂർണമായി അവഗണിക്കുന്നു എന്ന യുഡിഎഫ് ആരോപണത്തിനിടെയാണ് എം.പിമാരെ കൂടി ഉൾപ്പെടുത്തിയുള്ള ചർച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറായത് എന്നത് ശ്രദ്ധേയമാണ്. എം.എൽ.എമാരുമായി രോഗവ്യാപനത്തിന്‍റെ ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തിയിരുന്നു.

പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ സർവ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യo യുഡിഎഫ് മുന്നോട്ടുവച്ചിരുന്നു. സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച ശേഷം ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. 42 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ എല്ലാ തലത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിക്കുന്നത് .

ABOUT THE AUTHOR

...view details