കൊവിഡ് ബാധിച്ച് ആറ്റിങ്ങൽ സ്വദേശി അബുദാബിയിൽ മരിച്ചു - പ്രവാസി കൊവിഡ്
കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഒരു മാസമായി അബുദാബി ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുരളീധരന്‍
![കൊവിഡ് ബാധിച്ച് ആറ്റിങ്ങൽ സ്വദേശി അബുദാബിയിൽ മരിച്ചു covid death of malayali in abudabi അബുദാബിയിൽ കൊവിഡ് വിദേശത്ത് മലയാളി മരിച്ചു പ്രവാസി കൊവിഡ് covid death malayali](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7732674-thumbnail-3x2-covid.jpg)
covid
തിരുവനന്തപുരം: ആറ്റിങ്ങൽ വഞ്ചിയൂർ കട്ടപ്പറമ്പ് സ്വദേശി അബുദാബിയിൽ കൊവിഡ് ബാധിച്ച് മരിച്ചു. 25 വർഷമായി അബുദാബിയിൽ ജോലി ചെയ്യുന്ന മുരളീധരൻ(58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10. 45 നായിരുന്നു അന്ത്യം. നാലുമാസം മുമ്പ് ഇദ്ദേഹം നാട്ടിൽ വന്നിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഒരു മാസമായി അബുദാബി ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ലിസി മുരളീധരൻ, മകൻ നിതിൻ മുരളീധരൻ എന്നിവർ അബുദാബിയിൽ നിരീക്ഷണത്തിലാണ്.