ആറ്റിങ്ങൽ ആലങ്കോട് സ്വദേശി ദമാമിൽ കൊവിഡ് ബാധിച്ചു മരിച്ചു - ആറ്റിങ്ങൽ
ആലങ്കോട് ആൽ ഹിബയിൽ അമീർ ഹംസ (55) ആണ് മരിച്ചത്
ആറ്റിങ്ങൽ ആലങ്കോട് സ്വദേശി ദമാമിൽ കൊവിഡ് ബാധിച്ചു മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങൽ ആലങ്കോട് ആൽ ഹിബയിൽ അമീർ ഹംസ (55) ആണ് മരിച്ചത്. കടുത്ത പനിയും ചുമയും ശ്വാസതടസവുമായി രണ്ടാഴ്ച മുമ്പ് ദമ്മാം സെൻട്രൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടന്ന കൊവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം വൈകിട്ട് ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.