കേരളം

kerala

ETV Bharat / state

കൊവിഡ് മരണം;ആരോപണങ്ങൾ തള്ളി വീണ ജോർജ്‌ - veena George denies allegations

ജനങ്ങൾക്ക് ലഭിക്കുന്ന ഒരു സഹായവും നഷ്ടപ്പെടാൻ കാരണമാകുന്ന നടപടിയും സർക്കാരിന്‍റെ ഭാഗത്ത്‌ നിന്നുണ്ടാകില്ലെന്നും മന്ത്രി

കൊവിഡ് മരണം  ആരോപണങ്ങൾ തള്ളി വീണ ജോർജ്‌  വീണ ജോർജ്‌  covid death  veena George denies allegations  veena George
കൊവിഡ് മരണം;ആരോപണങ്ങൾ തള്ളി വീണ ജോർജ്‌

By

Published : Jul 2, 2021, 1:19 PM IST

തിരുവനന്തപുരം: കൊവിഡ് മരണം സംബന്ധിച്ച കണക്കുകൾ സർക്കാർ മനപൂർവ്വം മറച്ചു വച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മരണം റിപ്പോർട്ട് ചെയ്യുന്നതിൽ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. ജനങ്ങൾക്ക് ലഭിക്കുന്ന സഹായം നഷ്ടപ്പെടാൻ കാരണമാകുന്ന ഒരു നടപടിയും സർക്കാരിന്‍റെ ഭാഗത്ത്‌ നിന്നുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് മരണം;ആരോപണങ്ങൾ തള്ളി വീണ ജോർജ്‌

also read:മുട്ടിൽ മരം മുറി; മന്ത്രിയും ആരോപണ വിധേയനും ഒരേ വേദിയിൽ

മരണം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ ഉന്നയിക്കാം. ഇതിനായി ആരും ഓഫീസുകൾ കയറി ഇറങ്ങേണ്ട. ഇമെയിലായി പരാതി അയക്കാമെന്നും മന്ത്രി പറഞ്ഞു.

ഐസിഎംആറിന്‍റെ ഗൈഡ് ലൈൻസ് അനുസരിച്ചാണ് സംസ്ഥാനം മരണങ്ങൾ നിശ്ചയിക്കുന്നത്. കേന്ദ്ര സർക്കാർ ഈ ഗൈഡ് ലൈനിൽ മാറ്റം വരുത്തിയാൽ അത് പിൻതുടരാൻ കേരളം തയാറാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details