കേരളം

kerala

ETV Bharat / state

രാജ്മോഹൻ ഉണ്ണിത്താൻ എംപിയ്ക്ക് കൊവിഡ് - രാജ്മോഹൻ ഉണ്ണിത്താൻ

രോഗ ലക്ഷണങ്ങൾ ഇല്ലാത്തത്തിനാല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ തിരുവനന്തപുരത്തെ വീട്ടില്‍ തുടരുകയാണ്.

covid confirmed to Rajmohan Unnithan MP  Rajmohan Unnithan MP  രാജ്മോഹൻ ഉണ്ണിത്താൻ  രാജ്മോഹൻ ഉണ്ണിത്താന് കൊവിഡ്
രാജ്മോഹൻ ഉണ്ണിത്താൻ എംപിയ്ക്ക് കൊവിഡ്

By

Published : Apr 13, 2021, 3:40 PM IST

തിരുവനന്തപുരം:രാജ്മോഹൻ ഉണ്ണിത്താൻ എംപിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് എംപിയുടെ പരിശോധന ഫലം പുറത്ത് വന്നത്. രോഗ ലക്ഷണങ്ങൾ ഇല്ലാത്തത്തിനാല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ തിരുവനന്തപുരത്തെ വീട്ടില്‍ തുടരുകയാണ്. താനുമായി അടുത്ത് സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു.

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ന്യൂമോണിയ ബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.

Also read:സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി

കൊവിഡ് ബാധിച്ച മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Also read:രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ 1.61 ലക്ഷം കവിഞ്ഞു

ABOUT THE AUTHOR

...view details